ടി പി ആര്‍ കുത്തനെ കൂടി; കോഴിക്കോട് ബീചിലടക്കം കടുത്ത നിയന്ത്രണങ്ങളേര്‍പെടുത്താന്‍ തീരുമാനം
Jan 17, 2022, 17:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 17.01.2022) കോവിഡ് ടിപിആര്‍ കുത്തനെ കൂടിയ സാഹചര്യത്തില്‍ കോഴിക്കോട് കടുത്ത നിയന്ത്രണങ്ങളേര്‍പെടുത്താനുള്ള തീരുമാനവുമായി ജില്ലാ കലക്ടര്‍. ബീചിലടക്കം നിയന്ത്രണം കടുപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. പൊതുയോഗങ്ങള്‍ വിലക്കും, ബസില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല, നഗരത്തിലടക്കം പരിശോധന കര്‍ശനമാക്കുമെന്നും കലക്ടര്‍ പറഞ്ഞു.
കോഴിക്കോട് കഴിഞ്ഞദിവസം 1,643 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപോര്‍ട് ചെയ്തത്. ജില്ലയില്‍ ടി പി ആര്‍: 30.65 ശതമാനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ശക്തമാക്കാന്‍ തീരുമാനിച്ചത്.
അതേസമയം, ഒമിക്രോണ്‍ ബാധ രോഗ പ്രതിരോധശേഷി കൂട്ടുമെന്നും രോഗം വന്നാലും ഗുരുതരമാകില്ലെന്നുമുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം അസംബന്ധമാണെന്നും വിദഗ്ധര്‍ ഓര്‍മപ്പെടുത്തി.
ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളില്‍ 38 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് സമൂഹ വ്യാപനം തുടങ്ങിയെന്നതിന് തെളിവാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Keywords: Covid case hike; Kozhikode to more restrictions impose, Kozhikode, News, Health, Health and Fitness, COVID-19, District Collector, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

