കോവിഡ് ചികിത്സയ്ക്ക് ഗോശാലയില്‍ സൗകര്യമൊരുക്കി ഗുജറാത്ത്; രോഗികള്‍ക്ക് നല്‍കുന്നത് പാലില്‍ നിന്നും ഗോമൂത്രത്തില്‍ നിന്നും നിര്‍മിക്കുന്ന 8 മരുന്നുകള്‍
May 9, 2021, 18:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഹമ്മദാബാദ്: (www.kvartha.com 09.05.2021) കോവിഡ് ചികിത്സയ്ക്ക് ഗോശാലയില്‍ സൗകര്യമൊരുക്കി ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ തെടോഡ ഗ്രാമം. അസുഖം ബാധിച്ചവരെ ഗോശാലയില്‍ സജ്ജമാക്കിയ ആശുപത്രിയിലെത്തിച്ച ശേഷം ആയുര്‍വേദ വിധിപ്രകാരമാണ് ചികിത്സ നല്‍കുന്നതെന്ന് ദേശീയ മാധ്യമം റിപോര്‍ട് ചെയ്തു.
വേദലക്ഷണ പഞ്ചഗവ്യ ആയുര്‍വേദ കോവിഡ് ഐസൊലേഷന്‍ സെന്റര്‍ എന്നാണു കേന്ദ്രത്തിന്റെ പേര്. മേയ് അഞ്ചിനാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ ഗ്രാമത്തിലെ ഏഴു കോവിഡ് രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. പാലില്‍നിന്നും ഗോമൂത്രത്തില്‍ നിന്നും നിര്‍മിക്കുന്ന എട്ട് മരുന്നുകളാണ് കോവിഡ് രോഗികള്‍ക്ക് നല്‍കുന്നത് എന്നാണ് റിപോര്‍ട്. ഗോമൂത്രത്തില്‍ നിന്നു തയാറാക്കുന്ന 'ഗോതീര്‍ഥ്' എന്ന മരുന്നും കൊടുക്കുന്നുണ്ട്. രോഗികളുടെ പരിചരണത്തിന് രണ്ട് ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനമുണ്ട്. രോഗികള്‍ ആവശ്യപ്പെട്ടാല്‍ ചികിത്സ നല്കാന് രണ്ട് എംബിബിഎസ് ഡോക്ടര്‍മാരും സജ്ജമാണ്. ഗ്രാമങ്ങള്‍ക്കു കോവിഡ് ചികിത്സാ സെന്ററുകള്‍ ആരംഭിക്കാന്‍ ഗുജറാത്ത് സര്‍കാര്‍ അനുമതി നല്‍കിയിരുന്നു. 5000 പശുക്കളുള്ള ഗോശാലയില്‍ 40 കിടക്കകളുള്ള കോവിഡ് ആശുപത്രിയാണ് ഒരുക്കിയിരിക്കുന്നത്.
Keywords: Covid care centre inside ‘gaushala’ with medicines from cow milk, urine, Ahmedabad, News, Health, Health and Fitness, Patient, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
