സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ സൗജന്യമാണെന്നിരിക്കെ കോവിഡ് ചികിത്സയ്‌ക്കെത്തിയ പ്രവാസിയെക്കൊണ്ട് 70,000 രൂപയുടെ ഉപകരണം വാങ്ങിപ്പിച്ചതായി പരാതി; രോഗി മരിച്ചിട്ടും ഉപകരണം തിരികെ നല്‍കിയില്ലെന്ന് ബന്ധുക്കള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 28.07.2020) സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ സൗജന്യമാണെന്നിരിക്കെ കോവിഡ് ചികിത്സയ്‌ക്കെത്തിയ പ്രവാസിയെക്കൊണ്ട് 70,000 രൂപയുടെ ഉപകരണം വാങ്ങിപ്പിച്ചതായി പരാതി. രോഗി മരിച്ചിട്ടും ഉപകരണം തിരികെ നല്‍കിയില്ലെന്ന് ബന്ധുക്കള്‍.

മെഡിക്കല്‍ സൂപ്രണ്ടിനു നല്‍കിയ പരാതിയിലാണ് ബന്ധുക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. വലിയ വില കൊടുത്തു വാങ്ങിയ ഈ ഉപകരണം രോഗിക്കുവേണ്ടി ഉപയോഗിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു. എംഎല്‍എ ഫണ്ടില്‍ നിന്നും എംപി ഫണ്ടില്‍നിന്നുമെല്ലാം ലക്ഷങ്ങള്‍ മുടക്കി വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെ വാങ്ങി നല്‍കിയിട്ടുള്ള കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ സൗജന്യമാണെന്നിരിക്കെ കോവിഡ് ചികിത്സയ്‌ക്കെത്തിയ പ്രവാസിയെക്കൊണ്ട് 70,000 രൂപയുടെ ഉപകരണം വാങ്ങിപ്പിച്ചതായി പരാതി; രോഗി മരിച്ചിട്ടും ഉപകരണം തിരികെ നല്‍കിയില്ലെന്ന് ബന്ധുക്കള്‍

കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ച ഫോര്‍ട്ട് കൊച്ചി സ്വദേശിയുടെ ബന്ധുക്കളെക്കൊണ്ടാണ് 'ഡ്രീംസ്റ്റേഷന്‍ ഓട്ടോ ബൈപാപ്' എന്ന യന്ത്രം വാങ്ങിപ്പിച്ചത്. ഐസിയുവില്‍ കഴിഞ്ഞിരുന്ന രോഗിക്ക് രോഗം കുറഞ്ഞുവെന്നാണ് ആദ്യം അറിയിച്ചത്. രോഗിയെ വാര്‍ഡിലേക്ക് മാറ്റണമെങ്കില്‍ ബൈപാപ് യന്ത്രം വാങ്ങി നല്‍കണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം. കോവിഡ് സെന്ററിന്റെ നോഡല്‍ ഓഫിസറും പള്‍മണറി ആന്‍ഡ് ക്രിട്ടിക്കല്‍ വിഭാഗം മേധാവിയുമായ ഡോ.എ ഫത്താഹുദ്ദീന്‍ ആണ് ബൈപാപ് യന്ത്രം വാങ്ങണമെന്ന കുറിപ്പ് നല്‍കിയത്. യന്ത്രം ലഭ്യമാകുന്ന സ്ഥാപനത്തിന്റെ പ്രതിനിധിയുടെ പേരും ഫോണ്‍ നമ്പരും കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.

കുറിപ്പ് കിട്ടിയപ്പോള്‍ തന്നെ ബന്ധുക്കള്‍ യന്ത്രം വാങ്ങി ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇത് രോഗിക്കുവേണ്ടി ഉപയോഗിച്ചില്ല. ഐസിയുവില്‍ ഉള്ള സമാന യന്ത്രമാണ് ഉപയോഗിച്ചത്. ആശുപത്രിയില്‍ യന്ത്രം ഉണ്ടായിരിക്കെ ഉയര്‍ന്ന വില നല്‍കി പുതിയതു വാങ്ങിപ്പിച്ചത് എന്തിനെന്നാണ് ബന്ധുക്കളുടെ ചോദ്യം. രോഗികള്‍ക്ക് മാറിമാറി ഉപയോഗിക്കാന്‍ കഴിയുന്ന യന്ത്രം ഒരു രോഗിയെക്കൊണ്ടു മാത്രം വാങ്ങിപ്പിച്ചത് എന്തിനെന്നും വ്യക്തമല്ല.

ജൂണ്‍ 19 ന് കുവൈത്തില്‍ നിന്നെത്തിയ ഹാരിസിനെ പുത്തന്‍കുരിശിലുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് ആദ്യം പ്രവേശിപ്പിച്ചത്. അവിടെ നിന്നും കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ജൂണ്‍ 26 ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ശ്വാസംമുട്ടല്‍ രൂക്ഷമായതോടെ ഐസിയുവിലേക്കു മാറ്റി. ഒരാഴ്ച കൂടി കഴിഞ്ഞാണ് കോവിഡ് പോസിറ്റീവാണെന്ന വിവരം ബന്ധുക്കളെ അറിയിക്കുന്നത്.

13 നാണ് രോഗിയെ വാര്‍ഡിലേക്കു മാറ്റാന്‍ ബിപാപ് മെഷീന്‍ വാങ്ങാന്‍ ആവശ്യപ്പെടുന്നത്. 17ന് ഉച്ചയ്ക്ക് ശേഷം ഉപകരണം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉപയോഗിച്ചില്ലെന്ന് മനസ്സിലായത് വൈകിയാണ്. 20 ാം തീയതി രോഗി മരിച്ചു.

അതിനു ശേഷം ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് യന്ത്രം തിരികെ ചോദിച്ചെങ്കിലും ആദ്യം നല്‍കാന്‍ തയാറായില്ല. അന്വേഷിക്കട്ടെ എന്നായിരുന്നു മറുപടി. കൂടാതെ, രോഗി ആശുപത്രിയിലെത്തുമ്പോള്‍ കൂടെ കൊണ്ടുവന്നിരുന്ന രണ്ടു ബോക്‌സുകളില്‍ ഒരെണ്ണവും പഴ്‌സും ലഭിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇവയും ഇതുവരെ ബന്ധുക്കള്‍ക്ക് നല്‍കിയിട്ടില്ല.

അതേസമയം രോഗിയെ വീട്ടിലേക്കു മാറ്റിയാലും ഉപയോഗിക്കാം എന്നതു പരിഗണിച്ചാണ് ഉപകരണം ബന്ധുക്കളെക്കൊണ്ട് വാങ്ങിപ്പിച്ചത് എന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ഉപകരണം തിരികെ നല്‍കുമെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. പീറ്റര്‍ വാഴയില്‍ പറഞ്ഞു.

Keywords: Covid: Bought equipment worth Rs 70,000 from a patient, Kochi, News, Health, Health & Fitness, Complaint, Hospital, Family, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia