ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
നാസർ കൊട്ടിലങ്ങാട്
അബുദബി: (www.kvartha.com 29.06.2021) യുഎഇയിൽ കൊറോണ വൈറസിന്റെ ആൽഫ , ബീറ്റ്, ഡെൽറ്റ വകഭേദങ്ങൾ സ്ഥിരീകരിച്ചു.
ബീറ്റ വകഭേദമാണ് കൂടുതൽ രോഗികളിൽ സ്ഥിരീകരിച്ചതെന്ന് ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. അതേസമയം, കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തവർ രാജ്യത്തിന് പുറത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിർദേശം.
വാക്സിൻ സ്വീകരിക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കിയാണ് ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി വാർത്താസമ്മേളനം നടത്തിയത്. പുതിയ കോവിഡ് രോഗികളിൽ 39.2 ശതമാനം പേരിൽ ബീറ്റ വകഭേദം സ്ഥിരീകരിച്ചു. 33.9 ശതമാനംപേരിൽ ഡെൽറ്റയും 11.3 ശതമാനം പേരിൽ ആൽഫ വകഭേദവുമാണ് സ്ഥിരീകരിച്ചതെന്ന് യുഎഇ ആരോഗ്യവിഭാഗം വക്താവ് ഡോ.ഫരീദ അൽ ഹാസനി അറിയിച്ചു
പുതിയ കോവിഡ് രോഗികളിൽ 84 ശതമാനവും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നരിൽ 89 ശതമാനവും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ 92 ശതമാനവും വാക്‌സിൻ സ്വീകരിക്കാത്തവരാണെന്ന് അതോറിറ്റി വ്യക്തമാക്കി. കോവിഡ് കാരണമുണ്ടാകുന്ന ആകെ മരണങ്ങളിൽ 94 ശതമാനവും വാക്സിൻ സ്വീകരിക്കാത്തവരാണ്.
കഴിഞ്ഞ ആഴ്ച കോവിഡ് മരണനിരക്കിൽ വർധയുമുണ്ടായി. വാക്‌സിൻ സ്വീകരിക്കാത്തവർ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണം. രാജ്യത്തെ ആകെ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേരും വാക്‌സിൻ സ്വീകരിച്ചു. അടിയന്തിര പരിഗണനയർഹിക്കുന്നവരിൽ 91 ശതമാനവും വാക്‌സിൻ സ്വീകരിച്ചതായും ഡോ.ഫരീദ വ്യക്തിമാക്കി.

Keywords: Abu Dhabi, UAE, COVID-19, Corona, Virus, Patient, Health, Department, Hospital, Death-case, Vaccine, Population, Covid Alpha, Beta and Delta variants have been confirmed in the UAE.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.