ഇന്‍ഡ്യയില്‍ ആദ്യമായി കോവിഡ് ബാധിച്ച തൃശ്ശൂര്‍ സ്വദേശിനിക്ക് വീണ്ടും പോസിറ്റീവ്; ആരോഗ്യനില തൃപ്തികരം, ഇതുവരെ രോഗലക്ഷണങ്ങളൊന്നുമില്ല
Jul 13, 2021, 16:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശ്ശൂര്‍: (www.kvartha.com 13.07.2021) ഇന്‍ഡ്യയില്‍ ആദ്യമായി കോവിഡ് ബാധിച്ച തൃശ്ശൂര്‍ സ്വദേശിനിക്ക് വീണ്ടും രോഗബാധ. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ തൃശ്ശൂര്‍ സ്വദേശിനിക്കാണ് വീണ്ടും കോവിഡ് രോഗബാധയുണ്ടായതായി പരിശോധനയില്‍ ചൊവ്വാഴ്ച സ്ഥിരീകരിച്ചത്.
ഡെല്‍ഹിയിലേക്കുള്ള വിമാന യാത്രയ്ക്ക് വേണ്ടി ആര്‍ ടി പി സി ആര്‍ പരിശോധന നടത്തിയപ്പോഴാണ് രണ്ടാമതും കോവിഡ് പോസിറ്റീവാണെന്നത് വ്യക്തമായത്.
എന്നാല്‍ ഇവര്‍ക്ക് ഇതുവരെയും രോഗലക്ഷണങ്ങളൊന്നുമില്ല തൃശ്ശൂര്‍ ഡി എം ഒ ഡോ. കെ ജെ റീന അറിയിച്ചു. വാക്‌സീന്‍ എടുത്തിട്ടില്ല. ആരോഗ്യനിലയില്‍ യാതൊരു കുഴപ്പങ്ങളുമില്ലാത്തതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് ഡോ. കെ ജെ റീന അറിയിച്ചു.
2020 ജനുവരി 30 നാണ് കേരളത്തില്‍ ആദ്യ കോവിഡ് കേസ് റിപോര്‍ട് ചെയ്തത്. ഇന്‍ഡ്യയിലെ ആദ്യ കോവിഡ് കേസും ഇതായിരുന്നു. ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്ന് വന്ന മൂന്ന് മലയാളി വിദ്യാര്‍ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തൃശ്ശൂര്‍, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

