ആപത്ത് കാലത്ത് മാത്രമേ ഉറ്റവരുടേയും സുഹൃത്തുക്കളുടേയും തനിനിറം തിരിച്ചറിയാനാവൂ എന്നൊരു ചൊല്ലുണ്ട്; ഗള്‍ഫില്‍ നിന്നുമെത്തിയ പ്രവാസിക്ക് ബന്ധുക്കളെ തിരിച്ചറിയാന്‍ കോവിഡ് കാലം വേണ്ടി വന്നു; പരിശോധനയില്‍ നെഗറ്റീവ് ആയിട്ടും ബന്ധുക്കള്‍ക്ക് ആശങ്ക; പ്രവാസിയെ കയ്യൊഴിഞ്ഞ് കുടുംബം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com 17.07.2020) ആപത്ത് കാലത്ത് മാത്രമേ ഉറ്റവരുടേയും സുഹൃത്തുക്കളുടേയും തനിനിറം തിരിച്ചറിയാനാവൂ എന്നൊരു ചൊല്ലുണ്ട്. കൊല്ലം ജില്ലയിലെ കൊട്ടിയം സ്വദേശിയായ പ്രവാസിയുടെ കാര്യത്തില്‍ ഈ ചൊല്ല് അന്വര്‍ത്ഥമായിരിക്കയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബന്ധുക്കളില്‍ നിന്നുള്ള അകല്‍ച്ച കണ്ട് മന:പ്രയാസത്തിലാണ് ഇദ്ദേഹം.

കഴിഞ്ഞ മാസം അവസാനത്തോടെ വന്ദേഭാരത് പദ്ധതിയിലൂടെ നാട്ടിലെത്തിയ നാല്‍പ്പത്തഞ്ചുകാരനായ പ്രവാസിക്ക് കോവിഡ് പരിശോധന നെഗറ്റീവായിട്ടും വീട്ടുകാരുടെ ഭീതി മാറിയില്ല, അദ്ദേഹത്തിനോട് അടുപ്പം കാട്ടുവാന്‍ അതുകൊണ്ട് തന്നെ വീട്ടുകാര്‍ മടികാട്ടുകയും ചെയ്തു. കൊട്ടിയം കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ആപത്ത് കാലത്ത് മാത്രമേ ഉറ്റവരുടേയും സുഹൃത്തുക്കളുടേയും തനിനിറം തിരിച്ചറിയാനാവൂ എന്നൊരു ചൊല്ലുണ്ട്; ഗള്‍ഫില്‍ നിന്നുമെത്തിയ പ്രവാസിക്ക് ബന്ധുക്കളെ തിരിച്ചറിയാന്‍ കോവിഡ് കാലം വേണ്ടി വന്നു; പരിശോധനയില്‍ നെഗറ്റീവ് ആയിട്ടും ബന്ധുക്കള്‍ക്ക് ആശങ്ക; പ്രവാസിയെ കയ്യൊഴിഞ്ഞ് കുടുംബം

കാന്‍സര്‍ ബാധിതന്‍ കൂടിയായ പ്രവാസിയെ വീട്ടില്‍ ക്വാറന്റൈനിലാക്കി ഭാര്യയും കുഞ്ഞും മറ്റൊരു ബന്ധുവീട്ടിലേക്ക് മാറി, സമീപത്തെ ഹോട്ടലില്‍ നിന്നുമായിരുന്നു ഇദ്ദേഹത്തിന് ആഹാരം എത്തിച്ചുകൊണ്ടിരുന്നത്. ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ശാരീരിക അവശതകള്‍ അനുഭവപ്പെട്ട ഇദ്ദേഹത്തെ സമീപത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് സ്രവ പരിശോധന നടത്തുകയും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ മാസം ഏഴാം തീയതി നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് പ്രവാസിയെ തിരികെ വീട്ടിലെത്തിച്ചെങ്കിലും ബന്ധുക്കള്‍ അടുത്തിടപഴകാന്‍ തയ്യാറായില്ല.

വീട്ടില്‍ ഇദ്ദേഹത്തോടൊപ്പം താമസിക്കാന്‍ തയ്യാറാകാത്ത ബന്ധുക്കള്‍ ഭക്ഷണം വീടിന് മുന്നിലെത്തിച്ച് മടങ്ങുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളുമെത്തി വീട്ടുകാരെ ബോധവത്കരിച്ചെങ്കിലും ഭയം വിട്ടൊഴിഞ്ഞില്ല. ഇതിനിടെ കാന്‍സര്‍ രോഗത്തിന്റെ ബുദ്ധിമുട്ടുകളും അലട്ടാന്‍ തുടങ്ങി.

ഇതേതുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ തീരുമാനിക്കുകയും ആംബുലന്‍സുമായി എത്തുകയും ചെയ്തു. മൂന്ന് മണിക്കൂറോളം വീട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയ ശേഷമാണ് ഭാര്യയും അടുത്ത ബന്ധുക്കളും പ്രവാസിക്കൊപ്പം ആശുപത്രിയില്‍ പോകാന്‍ തയ്യാറായത്.

Keywords:  Covid affected pravasi face bitter experience from family members, Kollam, News, Hospital, Treatment, Family, Health, Health & Fitness, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia