Covid 4th wave | കോവിഡ് കേസുകളിലെ വര്‍ധനവ്: നാലാംതരംഗമെന്ന് പറയാനാവില്ലെന്ന് ഐ സി എം ആര്
May 1, 2022, 18:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ കോവിഡ് കേസുകളിലെ നിലവിലുള്ള വര്‍ധനവിനെ നാലാംതരംഗമായി കാണാനാവില്ലെന്ന് ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് മെഡികല്‍ റിസര്‍ച്(ഐ സി എം ആര്) അഡീഷനല്‍ ഡയറക്ടര്‍ ജെനറല്‍ സമിരന്‍ പാണ്ഡ. ജില്ലാ തലങ്ങളില്‍ കോവിഡിന്റെ കുതിപ്പുണ്ടെങ്കിലും അത് രാജ്യം നാലാം തരംഗത്തിലേക്കു പോവുകയാണെന്നു പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനെ നിലവിലെ അവസ്ഥയില്‍ നിന്നുള്ള ഒരു വ്യതിയാനമായേ കണക്കാക്കാനാവൂ. രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ മാത്രമായി ഈ വ്യതിയാനം ഒതുങ്ങി നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് ഏജന്‍സിയായ ഐ എ എന്‍ എസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ളത് നാലാംതരംഗം അല്ലെന്നു പറയുന്നതിന് പിന്നിലെ കാരണങ്ങളും അദ്ദേഹം വ്യക്തമാക്കി. അതിലാദ്യത്തേത്, പ്രാദേശികതലങ്ങളിലാണ് കുതിപ്പ് രേഖപ്പെടുത്തിയത്, അതിനു കാരണം ടെസ്റ്റ് ചെയ്യുന്നതിലെ അനുപാതമാണെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴുള്ളത് ഒരു വ്യതിയാനം മാത്രമാണ് എല്ലാ സംസ്ഥാനങ്ങളും കോവിഡിന്റെ പിടിയിലാണെന്ന് പറയാനാവില്ലെന്നും പാണ്ഡ പറയുന്നു.
കോവിഡ് കൂടുന്നതിന് അനുസരിച്ച് ഹോസിപിറ്റല്‍ അഡ്മിഷന് കൂടുന്നില്ല എന്നതാണ് മൂന്നാമത്തെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. നാലാമത്തേത് ഇതുവരെയും പുതിയ വകഭേദം കണ്ടെത്തിയിട്ടില്ല എന്നതാണ്. ഇവയെല്ലാം രാജ്യത്ത് നിലവിലുള്ളത് നാലാംതരംഗം അല്ല എന്നതിന് ഉദാഹരണങ്ങളാണെന്നും പാണ്ഡ പറയുന്നു.
കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും അടുത്തിടെ ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജെനറല്‍ ടെഡ്രോസ് അഥാനോം ഗിബ്രിയൂസിസ് ആണ് കോവിഡ് മഹാമാരി വിട്ടൊഴിഞ്ഞിട്ടില്ലെന്ന മുന്നറിയിപ്പ് നല്‍കിയത്.
ഇത് മഹാമാരിയുടെ മറ്റൊരു ഘട്ടമാണെന്നും നിലവില്‍ ഇപ്പോഴും അതിന്റെ മധ്യത്തിലാണെന്നും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത് എമര്‍ജന്‍സീസ് പ്രോഗ്രാമിന്റെ ടെക്നികല്‍ ലീഡായ മരിയ വാന്‍ ഖെര്‍ഖോവും പറയുകയുണ്ടായി. ഇപ്പോഴും കോവിഡ് ആഗോള പ്രശ്നമാണെന്നും അവര്‍ പറഞ്ഞു.
Keywords: No Covid 4th wave in India, says ICMR amid rising cases, New Delhi, News, COVID-19, Trending, Health, Health and Fitness, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.