ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 27.03.2020) കൊവിഡ് 19 രോഗ വ്യാപന പ്രതിരോധവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കണ്ണൂര്‍ ജില്ലയില്‍ പതിനായിരം കടന്നു. 10,200 ഓളം പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതെന്നാണ് ഏകദേശ കണക്ക്. 90 ഓളം പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 44 പേര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലും 20 പേര്‍ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. തലശേരി ജനറല്‍ ആശുപത്രിയില്‍ 26 ഓളം പേരും നിരീക്ഷണത്തിലുണ്ട്.
ഇതിനിടെ അതീവ സുരക്ഷ പാലിക്കുന്നതിന്റെ ഭാഗമായി തെരുവില്‍ കഴിയുന്ന 90 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കണ്ണൂര്‍ നഗരത്തിലെ തെരുവോരങ്ങളില്‍ താമസിക്കുന്ന ഭിക്ഷാടകരെയും ഇതര സംസ്ഥാന തൊഴിലാളികളെയുമാണ് അഭയാര്‍ത്ഥി ക്യാംപുകളില്‍ മാറ്റി പാര്‍പ്പിച്ചത്. വെള്ളിയാഴ്ച രാവിലെ മുതലാണ് പുനരധിവാസ പദ്ധതി തുടങ്ങിയത്.
നഗരത്തില്‍ നിന്നും ഒഴിപ്പിച്ചവരെ തോട്ടട മൈത്രീ കേന്ദ്രം മേലെ ചൊവ്വ പ്രത്യാശ ഭവന്‍, താല്‍ക്കാലികമായുണ്ടാക്കിയ സങ്കേതങ്ങള്‍ എന്നിവിടങ്ങളിലാണ് മാറ്റിപ്പാര്‍പ്പിച്ചത്. കണ്ണൂര്‍ നഗരത്തില്‍ കൊ വിഡ് 19 രോഗഭീതി പടര്‍ന്നതിനെ തുടര്‍ന്ന് തെരുവോരങ്ങളില്‍ തങ്ങുന്ന ഇതര സംസ്ഥാനക്കാരെ പുനരധിവസിപ്പിക്കാത്തത് കോര്‍പറേഷന്റെ അനാസ്ഥയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് അടിയന്തിരമായി തെരുവില്‍ കഴിയുന്നവരെ മാറ്റി പാര്‍പ്പിച്ചത് ഇവരില്‍ നല്ലൊരു വിഭാഗം ഇതര സംസ്ഥാന തൊഴിലാളികളുമുണ്ട്.
ഇതിനിടെ കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുവരുടെ എണ്ണം 10,151 ആയി. 87 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. നിലവില്‍ 43 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും, 19 പേര്‍ ജില്ലാ ആശുപത്രിയിലും 25 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്.

ഇതുവരെ ജില്ലയില്‍ നിന്നും 291 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 215 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. തുടര്‍ പരിശോധനയില്‍ രണ്ട് എണ്ണത്തിന്റെ ഫലം പോസിറ്റീവാണ്. 59 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
Keywords: Covid-19:More than 10,000 people observed in Kannur, Kannur, News, Health, Health & Fitness, Trending, Hospital, Treatment, Protection, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.