കൊവിഡ് 19: സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണക്കാരെ പൂട്ടാൻ യതീഷ് ചന്ദ്ര

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ക​ണ്ണൂ​ർ: (www.kvartha.com 16.03.2020) കണ്ണൂരിൽ കൊവിഡ് 19 രോഗബാധയെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ ജില്ലാ പൊലീ
സ് മേധാവി യതീഷ് ചന്ദ്രയുടെ നിർദ്ദേശപ്രകാരം നടപടി തുടങ്ങി. അപകീർത്തികരവും തെറ്റിദ്ധാരണ ജനകവുമായ വാർത്ത പ്രചരിപ്പിച്ചതിന് ഇതേവരെ നാലു പേർക്കെതിരെ ജില്ലയിൽ കേസെടുത്തിട്ടുണ്ട്.

പരിയാരം ഗവ.മെഡിക്കൽ കോ​ളജ്, പയ്യന്നൂർ സഹകരണ മെഡിക്കൽ കോ​ളജ്, ഗൾഫിൽ നിന്നും വരുന്ന ബന്ധുവായ യുവാവിനെ കൊണ്ടുവരാനായി എയർപോർട്ടിൽ പോയ ഒരു അധ്യാപകൻ, പെരിങ്ങോമിനടുത്ത പടിയോട്ടും ചാലിലെ ബേക്കറി ഉടമ എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്.

കൊവിഡ് 19: സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണക്കാരെ പൂട്ടാൻ യതീഷ് ചന്ദ്ര

ഇരുപതിലേറെ പരാതികൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇവയൊക്കെ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇ​ത്ത​രം പോ​സ്റ്റു​ക​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​റ​സ്റ്റ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാനാണ് തീരുമാനം. ' സോഷ്യ​ൽ മീ​ഡി​യ​യി​ൽ സൈ​ബ​ർ സെ​ല്ലി​ന്‍റെ വെ​ര്‍​ച്വ​ല്‍ പ​ട്രോ​ളിം​ഗി​ലൂ​ടെ പോ​സ്റ്റു​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്.

കോ​വി​ഡ്-19 നെ​ക്കു​റി​ച്ച് ആ​രോ​ഗ്യ വ​കു​പ്പി​ന്റെ​യും മ​റ്റ് ഔ​ദ്യോ​ഗി​ക വ​കു​പ്പു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ മാ​ത്രം ഷെ​യ​ർ ചെ​യ്യ​ണ​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളും പോ​സ്റ്റു​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​തും ഷെ​യ​ർ ചെ​യ്യു​ന്ന​തും കു​റ്റ​ക​ര​മാ​ണ്. ഈ ​അ​വ​സ​ര​ത്തി​ൽ ആ​ൾ​ക്കൂ​ട്ട​ത്തോ​ടെ കൂ​ടി​യ പൊ​തു​പ​രി​പാ​ടി​ക​ളും സ്വ​കാ​ര്യ പ​രി​പാ​ടി​ക​ളും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക, സാ​മു​ദാ​യി​ക ആ​രാ​ധ​ന ച​ട​ങ്ങു​ക​ൾ ക​ഴി​വ​തും ഒ​ഴി​വാ​ക്കു​ക.

അ​ല്ലെ​ങ്കി​ൽ ആ​ൾ​ക്കൂ​ട്ടം ഇ​ല്ലാ​ത്ത നി​ല​യി​ൽ ച​ട​ങ്ങു​ക​ൾ പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ത്ത​രം ച​ട​ങ്ങു​ക​ൾ പൊ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ​യ്ക്കെ​തി​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ള്‍​ക്ക് സു​ര​ക്ഷ ന​ല്‍​കാ​നും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ഹാ​യി​ക്കാ​നും ജ​ന​മൈ​ത്രി പൊ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ഭ​യം കാ​ര​ണം പു​റ​ത്തി​റ​ങ്ങാ​ന്‍ മ​ടി​ക്കു​ന്ന മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് മ​രു​ന്ന്, മ​റ്റു അ​വ​ശ്യ വ​സ്തു​ക്ക​ള്‍ എ​ന്നി​വ വാ​ങ്ങി ന​ല്‍​കു​ന്ന​തി​ന് ജ​ന​മൈ​ത്രി പൊ​ലീ​സും പ​ഞ്ചാ​യ​ത്ത് വോ​ള​ണ്ടി​യ​ർ​മാ​രും സ​ഹാ​യി​ക്കും. വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​ക്കു​റി​ച്ച് സം​ശ​യം തോ​ന്നി​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ അ​ക്കാ​ര്യം പൊ​ലീ​സ്, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യോ അ​റി​യി​ക്ക​ണ​മെ​ന്നും ആ​ശ​ങ്ക വേ​ണ്ട ജാ​ഗ്ര​ത​യും സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​യാ​ൽ വി​പ​ത്തി​ൽ നി​ന്നും ക​ര​ക​യ​റാ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പൊ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ പ്ര​ത്യേ​ക സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫോ​ൺ നമ്പറുകൾ : മെ​ഡി​ക്ക​ല്‍ സ​ഹാ​യ​ത്തി​ന് – 0471 - 2552056, (ടോ​ൾ​ഫ്രീ നമ്പർ - (1056), പൊലീ​സ് സ​ഹാ​യ​ത്തി​ന് –0497 2763334. എന്നിവയുമായി ബന്ധപ്പെടണം.

Keywords:  Covid 19: Yathish Chandra strictly actions agaist fake campaign on social media, Kannur, News, Trending, Social Network, Police, Health, Health & Fitness, Airport, Phone call, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia