45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഏപ്രില്‍ 1 മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് കേന്ദസര്‍കാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 23.03.2021) രാജ്യത്ത് നാല്‍പത്തിയഞ്ചു വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ വാക്സിന്‍ നല്‍കി തുടങ്ങും. കോവിഡ് വാക്സിനേഷന്റെ മൂന്നാം ഘട്ടം ഏപ്രില്‍ ഒന്നിനു തുടങ്ങുമെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. നിലവില്‍ അറുപതു വയസ്സിനു മുകളിലുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. നാല്‍പ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ള, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കും വാക്സിന്‍ നല്‍കിവരുന്നുണ്ട്. 45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഏപ്രില്‍ 1 മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് കേന്ദസര്‍കാര്‍
Aster mims 04/11/2022 കഴിഞ്ഞ മാസം ഒന്നിനാണ് അറുപതു വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിനു മുകളില്‍ മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കുമുള്ള വാക്സിനേഷന് രാജ്യത്ത് തുടക്കമായത്.

കോവിഡ് വാക്സിനേഷനുള്ള സമയ പരിധി നേരത്തെ സര്‍കാര്‍ നീക്കിയിരുന്നു. ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്സിന്‍ സ്വീകരിക്കാം. ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച് ജനങ്ങള്‍ക്കു വാക്സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ കൃത്യമായ സമയ പരിധി പാലിക്കേണ്ടതില്ല. വാക്സിനേഷന്‍ സമയം മുന്നോട്ടോ പിന്നോട്ടോ ആക്കാന്‍ സൗകര്യമൊരുക്കണം. വാക്സിനേഷനു വേഗം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനും ഇതിലൂടെ കഴിയും.

Keywords:  COVID-19 vaccines for people above 45 from April 1, announces Centre, New Delhi, News, COVID-19, Health, Health and Fitness, Press meet, Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia