Covid-19 Vaccine | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,10,863 ഡോസ് കോവിഡ്-19 വാക്സിനുകള്‍ വിതരണം ചെയ്തു; 12-14 വയസ് പ്രായമുള്ളവര്‍ക്ക് നല്‍കിയത് 3.97 കോടി
Aug 16, 2022, 11:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്ര ഗവന്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. രാജ്യവ്യാപകമായി കോവിഡ്-19 വാക്സിനേഷന്‍ 2021 ജനുവരി 16-ന് ആരംഭിച്ചു. കോവിഡ്-19 വാക്സിനേഷന്റെ സാര്‍വത്രികവല്‍ക്കരണത്തിന്റെ പുതിയ ഘട്ടം 2021 ജൂണ്‍ 21 മുതല്‍ ആരംഭിച്ചു.
പ്രതിരോധ മരുന്നു കൂടുതല്‍ ലഭ്യമാക്കിയതും, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മരുന്നുലഭ്യത മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകള്‍ നല്‍കി കേന്ദ്ര ഗവന്‍മെന്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പിന്തുണ നല്‍കി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തില്‍ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവന്‍മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കും.
വാക്‌സിന്‍ ഡോസുകള്‍ 2022 ആഗസ്റ്റ് 16 വരെ 1,99,01,83,135 വിതരണം ചെയ്തു. ഇനി അവശേഷിക്കുന്നത്
6,98,57,850.
കേന്ദ്ര ഗവന്‍മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പെടെ ഇതുവരെ 199.01 കോടിയില്‍ പരം (1,99,01,83,135) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 6.98 കോടിയിലധികം (6,98,57,850) വാക്‌സിന്‍ ഡോസുകള്‍ സ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും അവശേഷിക്കുന്നു.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് മൊത്തം 208.31 കോടി (93.80 കോടി രണ്ടാമത്തെ ഡോസും, 12.36 കോടി കരുതല്‍ ഡോസും) ഡോസ് വാക്സിന്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ 6,10,863 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,11,252 പേര്‍. ചികിത്സയിലുള്ളത് 0.25 ശതമാനം പേര്‍. രോഗമുക്തി നിരക്ക് 98.56%.
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,040 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,36,38,844 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8,813 പേര്‍ക്ക്.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (4.15%). പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (4.79%). ആകെ നടത്തിയത് 88.06 കോടി പരിശോധനകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 2,12,129 പരിശോധനകള്‍.
രാജ്യത്തെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 208.31 കോടി കവിഞ്ഞു. 12-14 വയസ് പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്തത് 3.97 കോടിയിലധികം ആദ്യ ഡോസ് വാക്‌സിനുകള്‍. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 1,11,252.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8,813 പേര്‍ക്ക്. രോഗമുക്തി നിരക്ക് നിലവില്‍ 98.56%. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.79%.
രാവിലെ 7 മണിവരെയുള്ള കണക്കനുസരിച്ച് ഇന്‍ഡ്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 208.31 കോടി (2,08,31,24,694) പിന്നിട്ടു. 2,76,96,728 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. ഇത് വരെ 3.97 കോടിയിലധികം (3,97,74,706) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 18 - 59 വയസ് പ്രായമുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് വിതരണം 2022 ഏപ്രില്‍ 10 മുതല്‍ ആരംഭിച്ചു.
രാവിലെ 7 മണിവരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 10413088
രണ്ടാം ഡോസ് 10098987
കരുതല്‍ ഡോസ് 6564089
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 18432934
രണ്ടാം ഡോസ് 17685279
കരുതല്‍ ഡോസ് 12751508
12-14 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 39774706
രണ്ടാം ഡോസ് 29178992
15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 61474348
രണ്ടാം ഡോസ് 51775801
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 560065392
രണ്ടാം ഡോസ് 511077925
കരുതല്‍ ഡോസ് 42032623
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 203800686
രണ്ടാം ഡോസ് 195830804
കരുതല്‍ ഡോസ് 25548833
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 127516770
രണ്ടാം ഡോസ് 122395922
കരുതല്‍ ഡോസ് 36706007
ആകെ കരുതല്‍ ഡോസ് 12,36,03,060. ആകെ 2,08,31,24,694. രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 1,11,252. ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.25% ആണ്.
ദേശീയ രോഗമുക്തി നിരക്ക് 98.56 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,040 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,36,38,844 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 8813 പേര്‍ക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,12,129 പരിശോധനകള്‍ നടത്തി. ആകെ 88.06 കോടിയിലേറെ (88,06,92,503) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.79 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.15ശതമാനവുമാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

