Covid-19 Vaccine | രാജ്യത്ത് 15,21,429 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു; നിലവില്‍ ചികിത്സയിലുള്ളത് 1,28,261 പേര്‍
                                                 Aug 10, 2022, 10:53 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്രഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. രാജ്യവ്യാപകമായി കോവിഡ് 19 വാക്സിനേഷന്‍ 2021 ജനുവരി 16-ന് ആരംഭിച്ചു. കോവിഡ്-19 വാക്സിനേഷന്റെ സാര്‍വത്രികവല്‍ക്കരണത്തിന്റെ പുതിയ ഘട്ടം 2021 ജൂണ്‍ 21 മുതല്‍ ആരംഭിച്ചു.  
 
  പ്രതിരോധ മരുന്നു കൂടുതല്‍ ലഭ്യമാക്കിയതും, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മരുന്നുലഭ്യത മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു. 
 
  രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകള്‍ നല്‍കി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പിന്തുണ നല്‍കി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തില്‍ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കും. 
  വാക്‌സിന്‍ ഡോസുകള്‍ ആഗസ്റ്റ് 10 വരെ 1,98,10,51,075 വിതരണം ചെയ്തു. ബാക്കിയുള്ളത് 7,09,24,890. 
 
  കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 198.10 കോടിയോടടുത്ത് (1,98,10,51,075) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. 
 
  ഉപയോഗിക്കാത്ത 7.09 കോടിയിലധികം (7,09,24,890)  വാക്‌സിന്‍ ഡോസുകള്‍ സ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ട്. 
 
  രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് മൊത്തം 207.03 കോടി (93.65 കോടി രണ്ടാമത്തെ ഡോസും, 11.27 കോടി കരുതല്‍ ഡോസും) ഡോസ് വാക്സിനാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,21,429  ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,28,261 പേരാണ്. ചികിത്സയിലുള്ളത്  0.29 ശതമാനം പേര്‍.  
  രോഗമുക്തി നിരക്ക് 98.52%. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,539 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,35,35,610 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 16,047 പേര്‍ക്ക്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (4.94%). പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (4.90%). ആകെ നടത്തിയത് 87.88 കോടി പരിശോധനകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 3,25,081 പരിശോധനകളാണ്.  
 
  ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 207.03 കോടി (2,07,03,71,204) പിന്നിട്ടു. 2,74,83,097 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 
 
  12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3.96  കോടി യിലധികം 3,96,04,796 കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ  കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 18 - 59 വയസ് പ്രായമുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് 2022 ഏപ്രില്‍ 10 മുതല്‍  ആരംഭിച്ചു.   
 
  ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്: 
 
  ആരോഗ്യപ്രവര്‍ത്തകര്‍ 
 
  ഒന്നാം ഡോസ് 1,04,12,772 
 
  രണ്ടാം ഡോസ് 1,00,96,525 
 
  കരുതല്‍ ഡോസ് 64,90,347 
 
  മുന്നണിപ്പോരാളികള്‍ 
 
  ഒന്നാം ഡോസ് 1,84,32,304 
 
  രണ്ടാം ഡോസ് 1,76,81,389 
 
  കരുതല്‍ ഡോസ് 1,26,13,719 
 
  12-14  പ്രായപരിധിയിലുള്ളവര്‍ 
 
  ഒന്നാം ഡോസ് 3,96,04,796 
 
  രണ്ടാം ഡോസ്  2,88,55,319 
 
  15-18  പ്രായപരിധിയിലുള്ളവര്‍ 
 
  ഒന്നാം ഡോസ്  6,13,95,012 
 
  രണ്ടാം ഡോസ്  5,15,90,257 
 
  18-44 പ്രായപരിധിയിലുള്ളവര്‍ 
 
  ഒന്നാം ഡോസ് 55,99,08,236 
 
  രണ്ടാം ഡോസ് 51,04,02,579 
 
  കരുതല്‍ ഡോസ് 3,58,29,498 
 
  45-59 പ്രായപരിധിയിലുള്ളവര്‍ 
 
  ഒന്നാം ഡോസ് 20,37,69,068 
 
  രണ്ടാം ഡോസ് 19,56,73,969 
 
  കരുതല്‍ ഡോസ്  2,24,37,847 
 
  60നുമേല്‍ പ്രായമുള്ളവര്‍ 
 
  ഒന്നാം ഡോസ് 12,74,96,216 
 
  രണ്ടാം ഡോസ്   12,22,93,113 
 
  കരുതല്‍ ഡോസ് 3,53,88,238 
 
  കരുതല്‍ ഡോസ്  11,27,59,649 
 
  ആകെ 2,07,03,71,204 
 
  രാജ്യത്ത്  നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം  
 
  1,28,261; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.29%  
 
  ആണ്. 
 
  ദേശീയ രോഗമുക്തി നിരക്ക് 98.52 % ആണ്. കഴിഞ്ഞ 24  
 
  മണിക്കൂറിനുള്ളില്‍ 19,539 പേര്‍ സുഖം പ്രാപിച്ചതോടെ  
 
  രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം  
 
  4,35,35,610 ആയി. 
 
  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം  
 
  സ്ഥിരീകരിച്ചത്  16,047 പേര്‍ക്കാണ്.   
 
  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,25,081 പരിശോധനകള്‍  
 
  നടത്തി. ആകെ 87.88 കോടിയിലേറെ (87,88,77,098)  
 
  പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. 
 
  രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും  
 
  പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്  4.90 ശതമാനമാണ്.    
 
  പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  4.94 ശതമാനമാണ്. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
