ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 04.04.2020) കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 75ആയി. 3,072പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയില്‍ 52കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ മരണസംഖ്യ നാലായി. ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്.
ശനിയാഴ്ച രാജസ്ഥാനില്‍ 60വയസുകാരി കൊറോണ ബാധിച്ച് മരിച്ചു. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലെ ആശുപത്രിയില്‍ വെച്ചാണ് ഇവരുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാനില്‍ 21 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 200 കവിഞ്ഞു.
അതിനിടെ മുബൈയിലെ ധാരാവിയില്‍ ശനിയാഴ്ച രണ്ടു പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ അഞ്ചുപേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവിടെ രോഗം പിടിപെട്ട് ഒരാള്‍ മരിച്ചിരുന്നു. ഒരു ഡോക്ടര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ശനിയാഴ്ച ഒരു പുരുഷനും ഒരു സത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
തമിഴ്നാട്ടില്‍ 74 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 73 കേസുകളും ഡെല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. തമിഴ് നാട്ടില്‍ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് ഒരാള്‍ കൂടി മരിച്ചത്. തമിഴ് നാട്ടില്‍ 485 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
ഡെല്‍ഹിയില്‍ രോഗം ബാധിച്ച് ആറുപേര്‍ മരിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ അറിയിച്ചു. ഇതില്‍ അഞ്ചുപേരില്‍ 60 ന് മുകളിലാണ് പ്രായമെന്നും അരവിന്ദ് കെജ്രിവാള് പറഞ്ഞു.
മൊത്തം 445 കേസുകളില്‍ 40 കൊറോണ വൈറസ് കേസുകള്‍ മാത്രമാണ് ഗ്രാമങ്ങളില്‍ നിന്നുള്ളതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. കൊറോണ വൈറസ് വ്യാപനം നിയന്ത്രണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച കേരളത്തില്‍ എട്ടു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഏഴു പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 254 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 50 പേര് രോഗം ഭേദമായി ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായി. രണ്ടു പേര് മരിച്ചു.
Keywords: Covid-19 updates: India reports 75 coronavirus deaths, 3,072 cases, New Delhi, News, Trending, Health, Health & Fitness, Chief Minister, Trending, Patient, Dead, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.