ഇന്‍ഡ്യയില്‍ ഒക്ടോബറോടെ കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്; കുട്ടികളിലും അപകടസാധ്യത കൂടുതല്‍, ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമാക്കണമെന്ന് നിര്‍ദേശം
Aug 23, 2021, 11:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 23.08.2021) രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒക്ടോബറോടെ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി നാഷണല്‍ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റി(എന്‍ ഐ ഡി എം)ന്റെ വിദ്ഗധ സമിതി റിപോര്‍ട്. കോവിഡ് പ്രതിരോധത്തിന് നിലവിലെ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്നാണ് പ്രധാനമായും റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം നിയോഗിച്ച സമിതി പ്രധാനമന്ത്രിക്ക് റിപോര്‍ട് നല്‍കി.
ഒക്ടോബര്‍ അവസാനത്തോടെ കോവിഡ് തരംഗം ഉയര്‍ന്ന സംഖ്യയില്‍ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് മുന്നില്‍ കണ്ട് ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമാക്കണമെന്നാണ് നിര്‍ദേശം.
മുതിര്‍ന്നവരെപ്പോലെ സമാനമായ അപകടസാധ്യതയുള്ള കുട്ടികള്‍ക്കുള്ള ചികിത്സാ സൗകര്യം വര്‍ധിപ്പിക്കണമെന്നും റിപോര്‍ട് നിര്‍ദേശിക്കുന്നു. കൂടുതല്‍ കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ശിശുരോഗ വിദഗ്ധരായ ഡോക്ടര്‍മാര്‍, ജീവനക്കാര്‍, വെന്റിലേറ്ററുകള്‍, ആംബുലന്‍സ് മുതലായവ പലയിടത്തും ആവശ്യത്തിന് ഇല്ല. എല്ലാ ആശുപത്രികളിലും ശിശുരോഗ വിദഗ്ധരുടെ സേവനം ഉറപ്പാക്കണമെന്നും കുട്ടികളില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് മുന്‍ഗണന നല്‍കണമെന്നും വിദഗ്ധ സമിതി റിപോര്‍ട് ആവശ്യപ്പെടുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

