കൊവിഡ് 19: രാജ്യത്ത് ജാഗ്രതയും നിയന്ത്രണങ്ങളും കര്‍ശനമാക്കാന്‍ തീരുമാനം; പാര്‍ലമെന്റിലും സുപ്രീം കോടതിയിലും തെര്‍മല്‍ സ്‌ക്രീനിങ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 16.03.2020) രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കരുതലും ജാഗ്രതയും നിയന്ത്രണങ്ങളും ശക്തമാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. കേന്ദ്ര ആരോഗ്യ, വിദേശകാര്യ, വ്യോമയാന മന്ത്രിമാരുള്‍പ്പെട്ട മന്ത്രിസഭാ ഉപസമിതി അവലോകന യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.
കൊവിഡ് 19: രാജ്യത്ത് ജാഗ്രതയും നിയന്ത്രണങ്ങളും കര്‍ശനമാക്കാന്‍ തീരുമാനം; പാര്‍ലമെന്റിലും സുപ്രീം കോടതിയിലും തെര്‍മല്‍ സ്‌ക്രീനിങ്

രണ്ടു ലക്ഷം പരിശോധന കിറ്റുകള്‍ ജര്‍മ്മനിയില്‍ നിന്ന് വരും ദിവസങ്ങളിലെത്തിക്കും. പാര്‍ലമെന്റിലും സുപ്രീം കോടതിയിലും തെര്‍മല്‍ സ്‌ക്രീനിങ് ഏര്‍പ്പെടുത്തി. ജീവനക്കാരെയെല്ലാം പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

ഇറാനില്‍ നിന്ന് 53 പേരെക്കൂടി ഒഴിപ്പിച്ച് രാജസ്ഥാനിലെ സൈനിക കരുതല്‍ കേന്ദ്രത്തിലെത്തിച്ചിട്ടുണ്ട്. കൊവിഡ് ഭീതിക്കെതിരെ ഒന്നിച്ചു പ്രവര്‍ത്തിക്കാണ വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപയോയുമായി ചര്‍ച്ച ചെയ്തു.

രാജ്യത്തേറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ മഹാരാഷ്ട്രയിയാണ്. ഒഡീഷയിലും ഉത്തരാഖണ്ഡിലും രോഗ ബാധ സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് റൂര്‍ക്കി ഐഐടിയില്‍ ഒരു വിദേശിയടക്കം ഒമ്പത് വിദ്യാര്‍ഥികളെ ഐസൊലേഷനിലാക്കി. ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈമാസം 31വരെ സന്ദര്‍ശകരെ വിലക്കി.

ശ്രീനഗറിലെ പാര്‍ക്കുകളും ഉദ്യാനങ്ങളും അടച്ചു. ചത്തീസ്ഖഡ് നിയമസഭ 25വരെ നിര്‍ത്തി. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും യോഗം വിളിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. അതിനിടെയാണ് ഇറാനില്‍ കുടുങ്ങിയ 53പേരെക്കൂടി നാട്ടിലെത്തിച്ചത്. ഇവരെ രാജസ്ഥാന്‍ ജയ്‌സാല്‍മീരിലെ കരസേനയുടെ കരുതല്‍ കേന്ദ്രത്തില്‍ പതിനാല് ദിവസം നിരീക്ഷിക്കും. ഇറാനില്‍ നിന്ന് 389 ഇന്ത്യക്കാരെ ഇതുവരെ നാട്ടിലെത്തിച്ചു.

കൊവിഡ് 19: രാജ്യത്ത് ജാഗ്രതയും നിയന്ത്രണങ്ങളും കര്‍ശനമാക്കാന്‍ തീരുമാനം; പാര്‍ലമെന്റിലും സുപ്രീം കോടതിയിലും തെര്‍മല്‍ സ്‌ക്രീനിങ്

Keywords:  News, National, India, Health, New Delhi, diseased, Supreme Court of India, Covid-19 Thermal Screening Parliament Supreme Court
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia