സ്വയം പര്യാപ്തതയാണ് കൊവിഡ് പഠിപ്പിച്ച ഏറ്റവും വലിയ പാഠമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 24.04.2020) സ്വയം പര്യാപ്തതയാണ് കൊവിഡ് പഠിപ്പിച്ച ഏറ്റവും വലിയ പാഠമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൈനംദിന ജീവിതത്തില്‍ ആവശ്യമുളളതിനൊന്നും മറ്റുള്ളവരെ ആശ്രയിക്കരുതെന്നും കൊവിഡ് പഠിപ്പിച്ചു- പഞ്ചായത്ത് ദിനാചരണവുമായി ബന്ധപ്പെട്ട് തദ്ദേശഭരണ തലവന്മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ആണ് മോദി ഇക്കാര്യം പറഞ്ഞത്.

നമ്മുടെ വഴിയില്‍ നിരവധി വെല്ലുവിളികളാണ് കൊവിഡ് ഉയര്‍ത്തിയത്. ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ഇതിലൂടെ പഠിക്കാന്‍ കഴിയണം. പുതിയ പ്രശ്നങ്ങളാണ് കൊവിഡ് മൂലം ഉണ്ടായിരിക്കുന്നത്. നാം മുന്‍പൊരിക്കലും ഇങ്ങനെയൊരു സാഹചര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. എന്നാല്‍ ഈ പ്രതിസന്ധി നമുക്ക് പുതിയ പാഠങ്ങളും പകര്‍ന്നുതന്നിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് നാം സ്വയം പര്യാപ്തരാകേണ്ടതിന്റെ ആവശ്യകത.

സ്വയം പര്യാപ്തതയാണ് കൊവിഡ് പഠിപ്പിച്ച ഏറ്റവും വലിയ പാഠമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോഴത്തെ പ്രതിസന്ധി നമുക്ക് പുതിയ ദിശാബോധം നല്‍കുന്നു. രാജ്യവും സംസ്ഥാനങ്ങളും പഞ്ചായത്തുകളും കൂടുതല്‍ സ്വയം പര്യാപ്തമാകണമെന്ന സന്ദേശമാണ് കൊവിഡ് നല്‍കുന്നത്. രാജ്യം കൊവിഡിന് കീഴടങ്ങില്ലെന്ന് ഗ്രാമങ്ങള്‍ തെളിയിച്ചു. ആത്മവിശ്വാസത്തോടെയാണ് ഗ്രാമങ്ങള്‍ കൊവിഡിനെ നേരിട്ടത്. നിലവിലെ സാഹചര്യത്തില്‍ ഗ്രാമങ്ങള്‍ ഏറെ അച്ചടക്കം പാലിച്ചു. അത് രാജ്യത്തിന് മുഴുവന്‍ മാതൃകയാണ്.

പഞ്ചായത്ത് ദിനവുമായി ബന്ധപ്പെട്ട് ഇ ഗ്രാം സ്വരാജ് പോര്‍ട്ടലും ഒരു മൊബൈല്‍ ആപ്പും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. നിലവില്‍ 1.25 ലക്ഷത്തിലേറെ പ്രഞ്ചായത്തുകളില്‍ ബ്രോഡ് ബാന്‍ഡ് എത്തി. ഇത് കൂടാതെ മൂന്നുലക്ഷത്തിലേറെ പൊതുസേവന ഇടങ്ങള്‍ രാജ്യത്തുണ്ട്. പ്രതിബന്ധങ്ങള്‍ ഏറെ മുന്നിലുണ്ട്, പക്ഷേ, അവരെ തരണം ചെയ്ത് നാം മുന്നോട്ട് പോകും. രാജ്യത്തിന്റെ രക്ഷയ്ക്കായി പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.

Keywords:  Covid-19 taught us we need to be self-reliant, says PM Modi in interaction with sarpanches, News, New Delhi, Health, Health & Fitness, Prime Minister, Narendra Modi, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia