വാഹനാപകടത്തില്‍ പരിക്കേറ്റ സൗദിയില്‍ നിന്നുമെത്തിയ യുവാവിന് കോവിഡ്19 എന്നു സംശയം; വെട്ടിലായി ചികിത്സിച്ച ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും
Mar 16, 2020, 15:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 16.03.2020) വാഹനാപകടത്തില്‍ പരിക്കേറ്റ സൗദിയില്‍ നിന്നുമെത്തിയ യുവാവിന് കോവിഡ്19 എന്നു സംശയം. ഇതോടെ നിരീക്ഷണത്തില്‍ കഴിയുകയാണെന്നറിയാതെ ചികിത്സിച്ച ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും വെട്ടിലായിരിക്കയാണ്.
ഞായറാഴ്ച പുനലൂരില്‍ വെച്ച് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സ നല്‍കിയതിനുശേഷമാണ് ഇയാള്‍ സൗദിയില്‍ നിന്നുമെത്തിയതാണെന്നും വീട്ടില്‍ നിരീക്ഷണത്തിലായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിഞ്ഞത്. തുടര്‍ന്നു നിരീക്ഷണ വാര്‍ഡിലേക്കു മാറ്റി. ഇയാളുടെ ഭാര്യയും കുട്ടിയും നിരീക്ഷണത്തിലാണ്. അപകടത്തില്‍ കുട്ടിക്കും പരിക്കേറ്റിരുന്നു. യുവാവുമായി ഇടപഴകിയ ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാണ്.
സൗദി അറേബ്യയില്‍ നിന്നെത്തിയ യുവാവ് വീട്ടില്‍ നിരീക്ഷണത്തിലായിരിക്കെയാണു വാഹനവുമായി പുറത്തുപോയതും അപകടത്തില്‍പ്പെട്ടതും. പരിക്ക് ഗുരുതരമായതിനാല്‍ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
സര്‍ജറി വിഭാഗത്തില്‍ അടിയന്തര ചികിത്സ നല്‍കിയശേഷം ഓപ്പറേഷന്‍ തിയറ്ററിലേക്കു കൊണ്ടുപോയി. ഇയാള്‍ സൗദിയില്‍നിന്ന് നാട്ടിലെത്തി നിരീക്ഷണത്തിലായിരുന്നുവെന്ന വിവരം അപ്പോഴാണ് ബന്ധുവില്‍നിന്ന് ഡോക്ടര്‍മാര്‍ അറിയുന്നത്. തുടര്‍ന്ന് ഇയാളെ നിരീക്ഷണ വാര്‍ഡിലേക്കു മാറ്റുകയായിരുന്നു.
ഇയാളുമായി ഇടപഴകിയ ഡോക്ടര്‍മാര്‍, മെഡിക്കല്‍ സ്റ്റാഫ്, ആശുപത്രിയിലെ മറ്റു ജീവനക്കാര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവര്‍ നീരീക്ഷണത്തിലാണ്.
Keywords: COVID-19 Suspected Youth Met Accident; Staffs In Quaratine, Thiruvananthapuram, News, Health, Health & Fitness, Govt-Doctors, Hospital, Treatment, Patient, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.