കോവിഡ്: നിയന്ത്രണം കടുപ്പിച്ച് തമിഴ് നാടും; മതപരമായ ഒത്തുചേരലുകളും ആഘോഷങ്ങളും നിരോധിച്ചു. തിയേറ്റര്‍, മാളുകള്‍, ക്ലബുകള്‍, ഹോടെലുകള്‍, പച്ചക്കറി കടകള്‍ തുടങ്ങിയവകളില്‍ പ്രവേശനം 50 ശതമാനം ആയി വെട്ടിച്ചുരുക്കി
Apr 8, 2021, 16:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 08.04.2021) കോവിഡിന്റെ രണ്ടാം തരംഗം കാണക്കിലെടുത്തു കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പെടുത്തി തമിഴ്‌നാടും . ശനിയാഴ്ച മുതല്‍ മതപരമായ ഒത്തുചേരലുകളും ആഘോഷങ്ങളും നിരോധിച്ചു. തിയേറ്റര്‍, മാളുകള്‍, ക്ലബുകള്‍, ഹോടെലുകള്‍, പച്ചക്കറി കടകള്‍ തുടങ്ങിയവകളില്‍ പ്രവേശനം 50 ശതമാനം ആയി വെട്ടിച്ചുരുക്കി.
എല്ലാത്തരം വ്യാപാര സ്ഥാപനങ്ങളും രാത്രി 11 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. റസ്റ്റോറന്റുകളിലും ഹോടെലുകളിലും രാത്രി 11 മണിവരെ ഇരുന്ന് ഭക്ഷണം കഴിക്കാം, അതിനു ശേഷം പാഴ്‌സല്‍ സര്‍വീസ് മാത്രം അനുവദിക്കും. വിവാഹത്തിന് 100ഉം മരണാന്തര ചടങ്ങുകള്‍ക്ക് 50 ആളുകള്‍ക്കും പങ്കെടുക്കാം. സീരിയല്‍, സിനിമ ചിത്രീകരണം അനുവദിക്കും, എന്നാല്‍ സംഘത്തിലുള്ളവര്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം. കഴിഞ്ഞദിവസം സംസ്ഥാനത്തു 3986 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Keywords: Covid-19 surge: Tamil Nadu announces new restrictions and guidelines, Chennai, News, Health, Health and Fitness, COVID-19, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
