ഉള്ളിക്ക് 110 രൂപ; സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയതിന് തലസ്ഥാനത്ത് കടകള്‍ അടപ്പിച്ചു; ലോക് ഡൗണ്‍ വിലക്കു ലംഘിച്ചതിന് കണ്ണൂരില്‍ 30 വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു; ആറുപേര്‍ അറസ്റ്റില്‍; 14 പേര്‍ക്കെതിരെ കേസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.03.2020) കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപടികളുമായി പൊലീസ്. ലോക് ഡൗണ്‍ വിലക്കു ലംഘിച്ചതിന് കണ്ണൂരില്‍ 30 വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. വ്യാഴാഴ്ച ഇതുവരെ ആറുപേര്‍ അറസ്റ്റിലാവുകയും 14 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

അതിനിടെ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയതിന് തിരുവനന്തപുരം ചാലയില്‍ രണ്ടു കടകള്‍ പൊലീസ് അടപ്പിച്ചു. ഇവിടെ ഉള്ളിക്ക് കിലോയ്ക്ക് 110 രൂപ വരെ ഈടാക്കിയതായി കണ്ടെത്തി. വില കൂട്ടുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി കടകളില്‍ പരിശോധന തുടങ്ങി. ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്. കട പരിശോധനയ്ക്കിടെ കൊണ്ടോട്ടി നഗരസഭ സെക്രട്ടറിക്ക് പൊലീസിന്റെ മര്‍ദനമേറ്റു. കൂടിനിന്നവരെ വിരട്ടിയോടിച്ചപ്പോള്‍ ആളറിയാതെ സംഭവിച്ചതാണെന്നാണു പൊലീസിന്റെ വിശദീകരണം.

ഉള്ളിക്ക് 110 രൂപ; സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയതിന് തലസ്ഥാനത്ത് കടകള്‍ അടപ്പിച്ചു; ലോക് ഡൗണ്‍ വിലക്കു ലംഘിച്ചതിന് കണ്ണൂരില്‍ 30 വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു; ആറുപേര്‍ അറസ്റ്റില്‍; 14 പേര്‍ക്കെതിരെ കേസ്

അതിനിടെ നിരോധനാജ്ഞ ലംഘിച്ച് എത്തുന്ന വാഹനങ്ങള്‍ തടയുമ്പോള്‍ അത്യാവശ്യമാണെങ്കില്‍ മാത്രമേ വാഹനത്തിന്റെ രേഖകള്‍ പരിശോധിക്കേണ്ടതുള്ളൂവെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യം വ്യക്തമാക്കി നിര്‍ദേശം നല്‍കി. പരിശോധന നടത്തുമ്പോള്‍ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്നത് ഒഴിവാക്കണം. ഒന്നോ രണ്ടോ പ്രധാന ജംഗ്ഷനുകള്‍ മാത്രം കേന്ദ്രീകരിച്ചു പരിശോധ നടത്താതെ വിവിധ സ്ഥലങ്ങളിലായി പരിശോധന നടത്തണം. വൈറസ് പകരാനുളള സാധ്യത പരമാവധി ഒഴിവാക്കാന്‍ ഇതുമൂലം കഴിയുമെന്നും ബെഹ്‌റ അറിയിച്ചു.

അതേസമയം കൊറോണയുടെ തീവ്രത ഏറ്റവും രൂക്ഷമായ കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും ചിലര്‍ ആവശ്യമില്ലാതെ പുറത്തിറങ്ങുന്നുണ്ടെന്ന് ഐജി വിജയ് സാഖറെ പ്രതികരിച്ചു. അവശ്യ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യണമെന്ന നിര്‍ദേശവും ഇവിടെ ആളുകള്‍ പാലിക്കുന്നില്ല. ഈ സമീപനം തുടര്‍ന്നാല്‍ നിലപാട് കടുപ്പിക്കേണ്ടിവരുമെന്ന് വിജയ് സാഖറെ പ്രതികരിച്ചു.

അതിനിടെ പാല്‍ വീട്ടില്‍ എത്തിച്ചു നല്‍കുന്നതിനുള്ള സര്‍വീസ് ചാര്‍ജ് പിന്‍വലിച്ചതായി മില്‍മ അറിയിച്ചു. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലായിരുന്നു സേവനം. 15 രൂപയാണ് സര്‍വീസ് ചാര്‍ജായി അധികം ഈടാക്കിയിരുന്നത്.

Keywords:  Covid-19: Retailers say staff manhandled by police amid lockdown, Thiruvananthapuram, News, Trending, Police, Probe, Arrested, Case, Health, Health & Fitness, Kannur, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia