കൊവിഡ് വൈറസ് ബാധിത രോഗികളെ പരിചരിക്കുന്ന നഴ്‌സിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Mar 30, 2020, 15:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 30.03.2020) കൊവിഡ് വൈറസ് ബാധിത രോഗികളെ പരിചരിക്കുന്ന നഴ്‌സിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുനെ നായിഡു ആശുപത്രിയിലെ നഴ്‌സായ ഛായ ജഗ്താപുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് സംസാരിച്ചത്. ഛായ ജഗ്താപുമായുള്ള പ്രധാനമന്ത്രിയുടെ ഫോണ്‍ സംഭാഷണം സമൂഹമാധ്യങ്ങളില്‍ വൈറലായി.
വെള്ളിയാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുനെ നായിഡു ആശുപത്രിയിലെ നഴ്‌സ് ഛായാ ജഗ്താപിന് ഫോണ്‍ വിളിയെത്തിയത്. അങ്ങേതലയ്ക്കല്‍ പ്രധാനമന്ത്രി സംസാരിക്കുമെന്ന് ഉദ്യോഗസ്ഥ നഴ്‌സിനോട് പറഞ്ഞു. പിന്നാലെ പ്രധാനമന്ത്രിയുടെ ശബ്ദവുമെത്തി. മറാഠിയിലാണ് പ്രധാനമന്ത്രി സംഭാഷണം ആരംഭിച്ചത്.
കൊവിഡ് ബാധിച്ചവരെ പരിചരിക്കുന്നതിനിടയില്‍ സ്വന്തം കുടുംബത്തെ ആശ്വസിപ്പിക്കാന്‍ സാധിക്കുന്നുണ്ടോയെന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. കുടുംബത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും തന്റെ കടമയാണ് ചെയ്യുന്നതെന്നായിരുന്നു ഛായയുടെ മറുപടി. രോഗികള്‍ പരിഭ്രാന്തരാകുന്നുണ്ടോയെന്ന് അടുത്ത ചോദ്യം. എപ്പോഴും അവരോടു സംസാരിക്കുകയും ആശ്വാസവാക്കുകള്‍ പറയാറുണ്ടെന്നും ഛായ മറുപടി പറഞ്ഞു.
കൊവിഡ് ബാധിച്ച ഏഴ് പേരെ ചികിത്സിച്ച് സുഖപ്പെടുത്തുകയും ഒന്‍പത് പേര്‍ ചികിത്സയിലിരിക്കുകയും ചെയ്യുന്ന പുനെ നായിഡു ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും ആശംസകള്‍ അറിയിച്ചാണ് മോദി സംഭാഷണം അവസാനിപ്പിച്ചത്.
Keywords: COVID-19: PM Modi calls up Pune nurse, thanks her for efforts, News, New Delhi, Health, Health & Fitness, Prime Minister, Phone call, Nurse, Social Network, hospital, Treatment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.