കൊവിഡ്-19; ചെറിയ തോതില്‍ രോഗലക്ഷണം പ്രകടിപ്പിക്കുന്നവര്‍ക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
Apr 28, 2020, 14:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 28.04.2020) കൊവിഡ് സംശയിക്കുന്നതോ ചെറിയ തോതില്‍ രോഗലക്ഷണം പ്രകടിപ്പിക്കുന്നവര്‍ക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ജില്ലയില്‍ ചുമതലയുള്ള ഉദ്യോസ്ഥന്റെയോ ആശുപത്രിയുടേയോ കര്‍ശന നിരീക്ഷണത്തില്‍ വ്യക്തികള്‍ സ്വയം വിലക്കേര്‍പ്പെടുത്തി വീടുകളില്‍ തന്നെ കഴിയാനുള്ള പുതിയ മാര്ഗനിര്ദേശരേഖയാണ് കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തിറക്കിയത്.
ആരോഗ്യമന്ത്രാലയം നേരത്തെ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പുറമെയാണിത്. ഏപ്രില്‍ 7 ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാക്കുന്നതിനെ സംബന്ധിച്ച കാര്യങ്ങളും പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഇവര്‍ക്കുള്ള പരിചരണം നല്കുന്നവര്ക്കുമായുള്ള നിര്‍ദേശങ്ങളാണിവ.
സാമൂഹികവ്യാപനം പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് കൊവിഡ് ബാധ സംശയിക്കുന്നവര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കും സമ്പര്ക്കവിലക്കേര്പ്പെടുത്തുന്നത്. ഇത്തരത്തിലുള്ളവര്‍ അവരവരുടെ വീടുകളില്‍ തന്നെ സ്വയം വിലക്കേര്‍പ്പെടുത്തി നിരീക്ഷണത്തില്‍ കഴിയണമെന്നാണ് നിര്‍ദേശം. ഇതിന് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തേണ്ടത് ആവശ്യമാണ്. കൂടാതെ വീടുകളില്‍ കഴിയാനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പുനല്‍കുകയും വേണം.
വീടുകളില്‍ രോഗീപരിചരണത്തിലുള്ളവരും ആവശ്യത്തിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. ആവശ്യമെങ്കില്‍ രോഗീപരിചരണം നടത്തുന്നയാള്‍ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ഹൈഡ്രോക്സി ക്ലോറോക്വിന് ഗുളിക കഴിക്കുകയും വേണം. നിരീക്ഷണഉദ്യോഗസ്ഥനുമായോ ആശുപത്രിയുമായോ നിരന്തരസമ്പര്‍ക്കവും ആവശ്യമാണ്. രോഗിയുമായി ഒരു തരത്തിലും നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെടാനും പാടില്ല.
രോഗിയെ പരിചരിക്കുന്നയാള്‍ മാസ്ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ അണുനശീകരണി ഉപയോഗിച്ച് കഴുകുക, രോഗി ഉപയോഗിക്കുന്ന വസ്തുക്കള്‍ നേരിട്ട് കൈകാര്യം ചെയ്യുകയോ പങ്കുവെയ്ക്കാതിരിക്കുകയോ ചെയ്യുക എന്നീ കാര്യങ്ങള്‍ കൃത്യമായി പാലിക്കണം. വീടുകളില്‍ ഹൃദയ, വൃക്ക സംബന്ധിയായ രോഗമുള്ളവരോ രക്തസമ്മര്ദമുള്ളവരോ ഉണ്ടെങ്കില്‍ നിരീക്ഷണത്തില്‍ കഴിയുന്നയാളില്‍ നിന്ന് അകലം പാലിക്കണം.
രോഗബാധ സംശയിക്കുന്ന വ്യക്തി ആഹാരകാര്യത്തിലും വ്യക്തി ശുചിത്വത്തിലും ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്. നിര്‍ജലീകരണം ഉണ്ടാവാതെ നോക്കുകയും വായുസഞ്ചാരമുള്ള മുറിയില്‍ കഴിയുകയും വേണം. തന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ രോഗി നിരീക്ഷണഉദ്യോഗസ്ഥനെ നിരന്തരം ധരിപ്പിക്കണം. രോഗലക്ഷണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിലേക്ക് മാറുകയും വേണം.
Keywords: News, National, India, New Delhi, Central Government, Health, House, COVID19, Patient, Hospital, COVID-19 patients with very mild symptoms allowed home isolation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.