ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗി മരിച്ചെന്ന ശബ്ദസന്ദേശം; കളമശേരി മെഡിക്കല്‍ കോളജിലെ നഴ്‌സിങ് ഓഫിസര്‍ ജലജകുമാരിയെ സസ്‌പെന്‍ഡ് ചെയ്തു
Oct 19, 2020, 13:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 19.10.2020) ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗി മരിച്ചെന്ന ശബ്ദസന്ദേശം നല്‍കിയ കളമശേരി മെഡിക്കല്‍ കോളജിലെ നഴ്‌സിങ് ഓഫിസര്‍ ജലജകുമാരിയെ സസ്‌പെന്‍ഡ് ചെയ്തു. കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ്, ഓക്‌സിജന്‍ കിട്ടാതെയാണ് മരിച്ചതെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ഉത്തരവിട്ടിരുന്നു.
കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി നഴ്‌സുമാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ ജലജകുമാരി കൈമാറിയതെന്ന് പറയുന്ന ശബ്ദ സന്ദേശത്തിലാണ് ജീവനക്കാര്‍ക്കെതിരെ ഗുരുതരമായ പരാമര്‍ശങ്ങളുള്ളത്. അശ്രദ്ധകാരണം പല രോഗികളുടെയും ജീവന്‍ നഷ്ടപ്പെട്ട് പോയിട്ടുണ്ടെന്നും ജൂലൈ 20ന് മരിച്ച ഹാരിസിന്റെ മരണകാരണം വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നതാണെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.
തുടര്‍ന്ന് ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കിയിരുന്നു. എന്നാല്‍, വാര്‍ഡുകളില്‍ ഉത്തരവാദിത്തത്തോടെ പെരുമാറാത്ത ചില നഴ്‌സുമാരുണ്ടെന്നും അവര്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് ഇത്തരമൊരു ശബ്ദ സന്ദേശം നല്‍കിയതെന്നുമായിരുന്നു ജലജകുമാരിയുടെ വിശദീകരണം.

Keywords: COVID-19 patient dies due to lack of oxygen: Nursing officer suspended, Kochi News, Suspension, Nurse, Allegation, Health, Health and Fitness, Health Minister, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.