കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ യാത്രാവിവരം മറച്ചുവെയ്ക്കുന്നത് കുറ്റകൃത്യമായി കാണും; വിദേശത്ത് നിന്ന് നാട്ടിലെത്തിയവര്‍ വിവരമറിയിക്കണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08.03.2020) കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ യാത്രാവിവരം മറച്ചുവെയ്ക്കുന്നത് കുറ്റകൃത്യമായി കാണുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

അലംഭാവത്തോടെയും അശ്രദ്ധയോടെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യരുത്, ചിലരുടെ നിരുത്തരവാദിത്തപരമായ സമീപനത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

 കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ യാത്രാവിവരം മറച്ചുവെയ്ക്കുന്നത് കുറ്റകൃത്യമായി കാണും; വിദേശത്ത് നിന്ന് നാട്ടിലെത്തിയവര്‍ വിവരമറിയിക്കണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ

പത്തനംതിട്ടയില്‍ ഇറ്റലിയില്‍ നിന്നും തിരിച്ചെത്തിയവര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചിരുന്നില്ല. ഇവരുള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ദിവസങ്ങള്‍ക്കുള്ളില്‍ കൊറോണ സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തില്‍ രൂക്ഷമായ ഭാഷയിലാണ് മന്ത്രിയുടെ പ്രതികരണം.

വിദേശത്ത് നിന്നും വരുന്നവര്‍ ആരോഗ്യവകുപ്പിനെ നിര്‍ബന്ധമായും വിവരമറിയിക്കണമെന്ന് നിര്‍ദേശം കൊടുത്തിരുന്നെങ്കിലും അവര്‍ അത് അനുസരിച്ചില്ല.

ബന്ധുക്കള്‍ക്ക് രോഗലക്ഷണം വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദേശത്ത് നിന്നു തിരിച്ചെത്തിയവരിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇവരോട് ആശുപത്രിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് സമ്മതിച്ചില്ല. ആരോഗ്യപ്രശ്നങ്ങളില്ലെന്ന് പറഞ്ഞ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് നിസ്സാരവല്‍ക്കരിക്കുകയാണ് ചെയ്തത്. വിമാനത്താവളത്തിലെ മെഡിക്കല്‍ സംഘത്തോട് വിദേശത്ത് നിന്നും വരുന്ന കാര്യം അറിയിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും അവര്‍ അത് അനുസരിച്ചില്ല.

നിരുത്തരവാദിത്തപരമായ സമീപനമാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിച്ചിരുന്നെങ്കില്‍ സങ്കീര്‍ണമായിത്തുടങ്ങുന്ന ഈ രോഗവ്യാപനത്തെ വളരെ എളുപ്പത്തില്‍ പ്രതിരോധിക്കാന്‍ സാധിക്കുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

പോസിറ്റീവ് കേസാണെന്ന് അറിഞ്ഞയുടന്‍ പത്തനംതിട്ട ജില്ലാ കലക്ടറും ജില്ല മെഡിക്കല്‍ ഓഫീസറും ശക്തമായ നടപടി സ്വീകരിച്ചു. ശനിയാഴ്ച അര്‍ധ രാത്രിയില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തു. ഞായറാഴ്ച വൈകുന്നേരത്തോടെ ഇവര്‍ പോയ സ്ഥലങ്ങളും ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആളുകളേയും കണ്ടെത്താന്‍ കഴിയും എന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വൈറസ് സ്ഥിരീകരിച്ച രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിലാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക ഉത്തരവാദിത്തം. രോഗമുക്തി നേടിക്കഴിഞ്ഞാല്‍ ഇവര്‍ ചെയ്ത തെറ്റ് പറഞ്ഞ് ബോധ്യപ്പെടുത്തുന്നടക്കമുളള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യവകുപ്പിനെ വിവരമറിയിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇത്തരക്കാര്‍ 21 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണം. ഇത്തരക്കാര്‍ക്ക് സഹായങ്ങളുമായി കണ്‍ട്രോള്‍ റൂം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്കു മടങ്ങിയെത്തിയ പത്തനംതിട്ട ജില്ലയിലെ മൂന്നു പേര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു പേര്‍ക്കുമാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. QR126 വെനിസ്-ദോഹ ഫ് ളൈറ്റിലോ QR 514 ദോഹ-കൊച്ചി ഫ് ളൈറ്റിലോ യാത്ര ചെയ്ത എല്ലാ വ്യക്തികളും അതതു ജില്ലകളിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്. പോസിറ്റീവ് കേസുകളുടെ കോണ്‍ടാക്റ്റ് ട്രെയ്സിംഗ് പുരോഗമിക്കുന്നു. ഇത് ഞായറാഴ്ച വൈകിട്ടോടെ പൂര്‍ത്തിയാകും.

കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഉടന്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. അല്ലെങ്കില്‍ കുറ്റകരമായി കണക്കാക്കും. അയല്‍പക്കക്കാരും അറിയിക്കാന്‍ ശ്രദ്ധിക്കണം. സമൂഹമാകെ ശ്രദ്ധിക്കേണ്ടതാണ്. വിദേശത്തു നിന്നും വന്നവര്‍ നിര്‍ബന്ധമായും 28 ദിവസം വീട്ടിലെ നിരീക്ഷണത്തില്‍ കഴിയണം.

ശക്തമായ നിരീക്ഷണം നടത്താനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

Keywords:  Covid-19 outbreak: 5 new positive coronavirus cases reported from Kerala, Thiruvananthapuram, News, Trending, Health, Health & Fitness, Health Minister, Meeting, Pathanamthitta, Patient, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia