കേരളത്തില്‍ വീണ്ടും കോവിഡ് മരണം; കൊട്ടാരക്കരയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് വൈറസ് സ്ഥിരീകരിച്ചു
Jul 7, 2020, 17:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com 07.07.2020) പുത്തൂരിനു സമീപം തേവലപ്പുറത്തു ദുബൈയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ മരിച്ച നിലയില്‍ കാണപ്പെട്ട തേവലപ്പുറം ആലിന്‍കുന്നുംപുറം മനോജ് ഭവനില്‍ മനോജി(24) നു ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ പരിശോധനയ്ക്കായി സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലേക്ക് അയച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കിടപ്പുമറിയില്‍ മൃതദേഹം കണ്ടെത്തിയത്. ജൂലൈ രണ്ടിന് ദുബൈയില്‍ നിന്നും എത്തിയതാണ് മനോജ്. അയല്‍വാസിയായ യുവാവും അന്നുതന്നെ ദുബൈയില്‍ നിന്നും എത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും ഒരു വീട്ടില്‍ ക്വാറന്റൈന്‍ സംവിധാനമൊരുക്കി കഴിഞ്ഞുവരവെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മനോജ് മരിക്കുന്നത്.
രണ്ട് ദിവസമായി പനിയും ഛര്‍ദിയും മറ്റ് അസ്വസ്ഥതകളും മനോജിനുണ്ടായിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചെങ്കിലും മനോജ് തയ്യാറായിരുന്നില്ല. പൊലീസും ആരോഗ്യ വകുപ്പും സ്ഥലത്ത് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Keywords: Covid-19: One more death in Kerala, Kollam, News, Health, Health & Fitness, Patient, Dead, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.