Covid Variant | വീണ്ടും ആശങ്ക; മൂന്നാം തരംഗത്തിൽ കണ്ടെത്തിയതിനേക്കാൾ 10 മടങ്ങ് അപകടകരമായ കോവിഡിന്റെ പുതിയ വകഭേദം പട്‌നയിൽ കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പട്‌ന: (www.kvartha.com) കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ബിഎ.12 (BA.12) ബീഹാറിലെ പട്‌നയിൽ
കണ്ടെത്തി. ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡികൽ സയൻസസിൽ (IGIMS) ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിനിടെ കണ്ടെത്തിയ ബിഎ.2 നേക്കാൾ 10 മടങ്ങ് അപകടകരമാണ് ബിഎ.12.
   
Covid Variant | വീണ്ടും ആശങ്ക; മൂന്നാം തരംഗത്തിൽ കണ്ടെത്തിയതിനേക്കാൾ 10 മടങ്ങ് അപകടകരമായ കോവിഡിന്റെ പുതിയ വകഭേദം പട്‌നയിൽ കണ്ടെത്തി

'വർധിച്ചുവരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത്, ഞങ്ങൾ കൊറോണയുടെ ഒമിക്രോൺ വകഭേദത്തിന്റെ സാംപിളുകളുടെ ജീനോം സീക്വൻസിങ് ആരംഭിച്ചു. 13 സാംപിളുകൾ പരിശോധിച്ചു, അവയിലൊന്നിന് ബിഎ.12 വകഭേദം ഉണ്ടായിരുന്നു. ബാക്കിയുള്ള 12 എണ്ണത്തിൽ ബിഎ.2 വകഭേദം കണ്ടെത്തി', IGIMS-ന്റെ മൈക്രോബയോളജി വിഭാഗം എച് ഒ ഡി പ്രൊഫ. ഡോ. നമ്രത കുമാരി പറഞ്ഞു.


'ഒമിക്രോണിന്റെ എല്ലാ പോസിറ്റീവ് സാംപിളുകളുടെയും സമ്പർക്ക പട്ടികയ്ക്കായി ഞങ്ങൾ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഎ.12 വകഭേദം ബിഎ.2 നേക്കാൾ 10 മടങ്ങ് അപകടകരമാണ്. എന്നിരുന്നാലും, ആശങ്കപ്പെടേണ്ട കാര്യമില്ല. അതിൽ നിന്ന് മുൻകരുതൽ ആവശ്യമാണ്', ഡോ. നമ്രത കുമാരി കൂട്ടിച്ചേർത്തു. ബിഎ.12 വകഭേദം ആദ്യമായി കണ്ടെത്തിയത് അമേരികയിലാണ്.

Keywords:  Patna, Bihar, News, COVID-19, Top-Headlines, India, Virus, Alerts, Health, Department, COVID-19 new variant, 10 times more dangerous than what was detected in third wave, found in Patna.  < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia