കോവിഡ്-19 തലസ്ഥാനത്ത് 20 ആംബുലന്‍സും മറ്റ് സൗകര്യങ്ങളും വേണം, ട്രെയിന്‍, വ്യോമ ഗതാഗതം നിര്‍ത്തണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08.07.2020) തലസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ട്രെയിന്‍, വ്യോമ ഗതാഗതം തല്‍ക്കാലം നിര്‍ത്തിവയ്ക്കണമെന്ന് ആരോഗ്യവിദഗ്ധര്‍. ലോക്ഡൗണിന് ശേഷം ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചതോടെ തലസ്ഥാനം സമൂഹവ്യാപന ഭീഷണിയിലാണ്. കന്യാകുമാരി അടക്കമുള്ള തമിഴ്‌നാട് പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും മറ്റും ചികിത്സതേടി വരുന്നുണ്ട്. ഇവരില്‍ നിന്നൊക്കെ സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. തലസ്ഥാനത്തെ സമ്പര്‍ക്കവ്യാപന കേസുകളുടെ എണ്ണം പെട്ടെന്ന് ഉയരാന്‍ ഇതും കാരണമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും എത്തുന്ന യാത്രക്കാരെ എല്ലായ്‌പ്പോഴും നിരീക്ഷിക്കുകയും ഫീല്‍ഡില്‍ ജോലി ചെയ്യുകയും അസാധ്യമാണെന്ന് ഒരു ആരോഗ്യപ്രവര്‍ത്തകന്‍ പറഞ്ഞു.

കോവിഡ്-19 തലസ്ഥാനത്ത് 20 ആംബുലന്‍സും മറ്റ് സൗകര്യങ്ങളും വേണം, ട്രെയിന്‍, വ്യോമ ഗതാഗതം നിര്‍ത്തണം

ട്രെയിന്‍, വ്യോമ ഗതാഗതം തല്‍ക്കാലം നിര്‍ത്തിവെച്ചില്ലെങ്കില്‍ മൂന്നാല് മാസമായി രാപ്പകലില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ജോലി ഭാരം ഇരട്ടിയാകുമെന്നും പല ആരോഗ്യ പ്രവര്‍ത്തകരും പറയുന്നു. കോവിഡ് രോഗികളെ കൊണ്ടുപോകുന്നതിന് 40 ആംബുലന്‍സ് എങ്കിലും തിരുവനന്തപുരം ജില്ലയില്‍ വേണം. ദുരനന്തനിവാരണ നിയമപ്രകാരം 20 സ്വകാര്യ ആംബുലന്‍സുകളാണ് ജില്ലാ ഭരണകൂടം അനുവദിച്ചിരുന്നതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിനാല്‍ കൂടുതല്‍ ആംബുലന്‍സുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായും ഇദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അവരുടെ ആംബുലന്‍സുകള്‍ വിട്ട് തന്നിട്ടുണ്ടെങ്കിലും അത് എന്നും ലഭ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നഗരത്തില്‍ സമ്പര്‍ക്കവ്യാപനം വര്‍ദ്ധിച്ചതോടെ പി എച്ച് സികള്‍ ഉള്‍പ്പെടെയുള്ള മറ്റ് കേന്ദ്രങ്ങളില്‍ നിന്ന് ജീവനക്കാരെ ഇവിടേക്ക് വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പൂന്തുറ, മണക്കാട്, ആറ്റുകാല്‍, മാണിക്യവിളാകം, പാളയം എന്നീ വാര്‍ഡുകളാണ് കണ്ടയിന്‍മെന്റ് മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയില്‍ ആകെ രണ്ട് കോവിഡ് ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രങ്ങളേ നിലവിലുള്ളൂ. കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ ഇവ മാത്രം പര്യാപ്തമല്ല. അതുകൊണ്ട് വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളജ്, കൈമനത്തെ ബി എസ് എന്‍ എല്‍ പരിശീലന കേന്ദ്രം എന്നിവ ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നീക്കം നടന്ന് വരുന്നു. ഒരു ലക്ഷം ആന്റിബോഡി ടെസ്റ്റ് കിറ്റുകള്‍ വാങ്ങിയെന്നും അതിന്റെ പകുതി ജില്ലകളില്‍ വിതരണം ചെയ്‌തെന്നും കൂടുതല്‍ കിറ്റുകള്‍ വാങ്ങുമെന്നും കേരളാ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ടോ, മൂന്നോ ജില്ലാ അധികൃതരെ ആന്റിജന്‍ കിറ്റുകള്‍ ഫീല്‍ഡില്‍ ഉപയോഗിച്ചുളളൂവെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. 

വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരെ പരിശോധിക്കാനാണ് ആന്റിജന്‍ കിറ്റുകള്‍ ആദ്യം വാങ്ങിയത്. നിലവിലെ സാഹചര്യത്തില്‍ മറ്റിടങ്ങളിലും ആന്റിജന്‍ കിറ്റുകള്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിന്റെ തീരപ്രദേശങ്ങളിലും തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലുമാണ് സ്ഥിതിരൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും അധികൃതര്‍ കൃത്യമായി ചെയ്താലും ജനങ്ങളുടെ സഹകരണവും ജാഗ്രതയും ഉണ്ടെങ്കില്‍ മാത്രമേ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പൂര്‍ണായും വിജയിക്കൂ. നഗരത്തിലെ സ്ഥിതി രൂക്ഷമായിട്ടും ചിലര്‍ അനാവശ്യമായി പുറത്തിറങ്ങുന്നുണ്ട്. അതുപോലെ മാസ്‌ക് കൃത്യമായി ധരിക്കാത്തവരെയും പൊലീസ് കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Keywords: Antigen, Tamil Nadu, Train, Airport, Medical college, Health workers, Ambulance, Passengers, Track, Health workers, District Administration, Covid-19- need more ambulances for patient transportation; stop  train, flight operations necessary 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia