ലോക്ക് ഡൗണ്‍: സോണിയ ഗാന്ധിയുമായും മുൻ പ്രധാനമന്ത്രിമാരുമായും ചർച്ച നടത്തി നരേന്ദ്ര മോഡി, മുൻ രാഷ്ട്രപതിമാരുടെയും അഭിപ്രായം തേടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 05.04.2020) കൊറോണ വൈറസ് വ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി മുന്‍ രാഷ്ട്രപതിമാരെയും പ്രധാനമന്ത്രിമാരെയും ഫോണില്‍ സംസാരിച്ചു. മുന്‍ രാഷ്ട്രപതിമാരായ പ്രണബ് മുഖര്‍ജി, പ്രതിഭ പാട്ടീല്‍, മുന്‍ പ്രധാനമന്ത്രിമാരായിരുന്ന മന്‍മോഹന്‍സിങ്, ദേവ ഗൗഡ എന്നിവരെയാണ് മോഡി ഫോണില്‍ ബന്ധപ്പെട്ടത്. കൊറോണക്കെതിരായ പോരാട്ടങ്ങള്‍ക്ക് ഒരു വിശാലാടിസ്ഥാനത്തിലുള്ള സംയുക്ത തന്ത്രം ആവിഷ്‌കരിക്കരിക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ചകള്‍ നടന്നതെന്നാണ് കരുതുന്നത്.


ലോക്ക് ഡൗണ്‍: സോണിയ ഗാന്ധിയുമായും മുൻ  പ്രധാനമന്ത്രിമാരുമായും ചർച്ച നടത്തി നരേന്ദ്ര മോഡി, മുൻ രാഷ്ട്രപതിമാരുടെയും അഭിപ്രായം തേടി

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്തതായി സൂചനയുണ്ട്. ഇതിന് പുറമെ വിവിധ കക്ഷി നേതാക്കളായ സോണിയാ ഗാന്ധി, മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, മമതാ ബാനര്‍ജി, നവീന്‍ പട്‌നായിക്, കെ.ചന്ദ്രശേഖര്‍ റാവു, എം. കെ സ്റ്റാലിന്‍, പ്രകാശ് സിങ് ബാദല്‍ എന്നിവരുമായും ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം സര്‍വകക്ഷിയോഗവും പ്രധാനമന്ത്രി വിളിച്ചിട്ടുണ്ട്. കോവിഡ് 19നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യം ഐക്യത്തോടെ മുന്നോട്ടുപോകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പലപ്പോഴും അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സും നടത്തിയിരുന്നു.

Summary: COVID-19 Modi speaks to Sonia, Manmohan and other Leaders
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia