കോവിഡ്-19: പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന തമിഴ് നാട് സ്വദേശിയെ കാണാതായി; മധുരയിലെത്തിയതായി സുഹൃത്തിനെ വിളിച്ചറിയിച്ചു
Mar 16, 2020, 16:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com 16.03.2020) കോവിഡ് 19 രോഗബാധ സംശയിച്ച് പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ രക്ഷപെട്ടു. തമിഴ്നാട് സ്വദേശിയാണ് കടന്നുകളഞ്ഞത്. പത്തനംതിട്ടയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇയാള്‍ അധികൃതരുടെ അനുമതിയില്ലാതെ ചാടിപ്പോവുകയായിരുന്നു. താട്ടപ്പുഴയിലാണ് ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്.
വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇയാള്‍ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കാതെ രക്ഷപെടുകയായിരുന്നു. മധുരയില്‍ എത്തിയതായി ഇയാള്‍ സുഹൃത്തിനെ വിളിച്ച് അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ഇതിനിടെ പത്തനംതിട്ടയില്‍ ഒമ്പതു പേര്‍ക്ക് കൂടി കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചു. നേരത്തെ ചൈനയില്‍ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശിയുടെ അച്ഛന്‍ മരിച്ചത് കോവിഡ് ബാധിച്ചല്ലെന്ന് വ്യക്തമായി. മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കെയാണ് ഇയാള്‍ കൊച്ചിയില്‍ വച്ച് മരിച്ചത്.
ചൈനയില്‍ നിന്ന് എത്തി പത്ത് ദിവസമായി വീട്ടില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന കുട്ടിയുടെ അച്ഛനാണ് മരിച്ചത്. ഇവര്‍ തമ്മില്‍ സമ്പര്‍ക്കം ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംസ്‌കാര ചടങ്ങുകള്‍ ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കോള്‍ പ്രകാരം നടത്താനാണ് തീരുമാനം.
Keywords: Covid-19: Missing Thamil Nadu man found in Madhurai, Pathanamthitta, News, Health, Health & Fitness, friend, Phone call, Kerala, Trending.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.