മുബൈ പൊലീസിന് ആശ്വാസമായി സഞ്ചരിക്കുന്ന സാനിറ്റൈസേഷന്‍ വാന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 11.04.2020) സംസ്ഥാനത്തെ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി സഞ്ചരിക്കുന്ന സാനിറ്റൈസേഷന്‍ വാഹനം സജ്ജമാക്കി. പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യം പരിപാലിക്കുന്നതിനായി അഞ്ച് സാനിറ്റൈസേഷന്‍ വാന്‍ കൂടി മറ്റ് സോണുകളില്‍ വിന്യസിക്കും.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ആയിരക്കണക്കിനു പൊലീസുകാരെ സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ മാസ്‌കിനെ കൂടാതെ സ്വയസംരക്ഷണത്തിനായി മറ്റൊരു സൗകര്യവും ഇവര്‍ക്കായി ഇതുവരെ ലഭ്യമല്ലായിരുന്നു.

മുബൈ പൊലീസിന് ആശ്വാസമായി സഞ്ചരിക്കുന്ന സാനിറ്റൈസേഷന്‍ വാന്‍

പൊലീസുകാരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനും, അപകടസാധ്യത ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടാണു സഞ്ജീവനി എന്ന പേരില്‍ സഞ്ചരിക്കുന്ന സാനിറ്റൈസേഷന്‍ വാഹനങ്ങള്‍ വിന്യസിക്കാന്‍ തീരുമാനിച്ചതെന്നു മുംബൈ പൊലീസ് കമ്മീഷണര്‍ പരംഭീര്‍ സിങ് അറിയിച്ചു.

Keyword: COVID-19: Maharashtra police launches sanitisation vans for cops, Covid 19, police, Maharashtra, Mumbai Police, Vehicles, Lock down, National, Health, Trending, News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia