കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര
Feb 11, 2021, 13:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 11.02.2021) കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്യപ്പെട്ടിരിക്കുന്നത് കേരളത്തിലാണെന്നതിനാല്‍ കരുതല്‍ നടപടിയുടെ ഭാഗമായാണിതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. ആര്‍ടി-പിസിആര്‍ പരിശോധനാഫലമാണ് വേണ്ടത്.
വിമാന യാത്രക്കാര്‍:
ട്രെയിന്‍ യാത്രക്കാര്‍:
മഹാരാഷ്ട്രയിലേക്കു പുറപ്പെടുന്നതിന് 96 മണിക്കൂറിനകം നടത്തിയ പരിശോധനയുടെ റിപോര്‍ടാണ് വേണ്ടത്. നെഗറ്റീവ് ഫലമുള്ളവര്ക്കു യാത്ര ചെയ്യാം. പരിശോധന നടത്താതെ എത്തുന്നവരെ അതതു റെയില്‍വേ സ്റ്റേഷനുകളില്‍ സ്ക്രീനിങ്ങിനു വിധേയമാക്കും. അതില്‍, കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തും. ഫലം പോസിറ്റീവ് ആണെങ്കില്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റും. ചെലവ് സ്വയം വഹിക്കണം.
റോഡ് യാത്രക്കാര്‍:
മഹാരാഷ്ട്ര അതിര്‍ത്തിയില്‍ റോഡ് യാത്രക്കാരെ കോവിഡ് ലക്ഷണങ്ങള്‍ സംബന്ധിച്ച സ്ക്രീനിങ് നടത്തിയ ശേഷമാകും കടത്തിവിടുക.
വിമാന യാത്രക്കാര്‍:
മഹാരാഷ്ട്രയിലേക്കു യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണു വേണ്ടത്. നെഗറ്റീവ് ഫലമുളളവര്ക്ക് യാത്ര ചെയ്യാം. പരിശോധന നടത്താതെ മഹാരാഷ്ട്രയിലെത്തുന്നവരെ വിമാനത്താവളങ്ങളില്‍ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്കു വിധേയമാക്കും. അതിന്റെ ചെലവു യാത്രക്കാരന് തന്നെ വഹിക്കണം.
ട്രെയിന്‍ യാത്രക്കാര്‍:
മഹാരാഷ്ട്രയിലേക്കു പുറപ്പെടുന്നതിന് 96 മണിക്കൂറിനകം നടത്തിയ പരിശോധനയുടെ റിപോര്‍ടാണ് വേണ്ടത്. നെഗറ്റീവ് ഫലമുള്ളവര്ക്കു യാത്ര ചെയ്യാം. പരിശോധന നടത്താതെ എത്തുന്നവരെ അതതു റെയില്‍വേ സ്റ്റേഷനുകളില്‍ സ്ക്രീനിങ്ങിനു വിധേയമാക്കും. അതില്‍, കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തും. ഫലം പോസിറ്റീവ് ആണെങ്കില്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റും. ചെലവ് സ്വയം വഹിക്കണം.
റോഡ് യാത്രക്കാര്‍:
മഹാരാഷ്ട്ര അതിര്‍ത്തിയില്‍ റോഡ് യാത്രക്കാരെ കോവിഡ് ലക്ഷണങ്ങള്‍ സംബന്ധിച്ച സ്ക്രീനിങ് നടത്തിയ ശേഷമാകും കടത്തിവിടുക.
Keywords: Covid-19 Maharashtra imposes travel restrictions on passengers arriving from Kerala, Mumbai, News, Passengers, Flight, Railway, Road, Health, Health and Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.