കോവിഡ്: ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സ് തു​ട​ങ്ങു​ന്ന​ത് കേ​സു​ക​ള്‍ കൂ​ട്ടുമെന്ന് ആരോഗ്യമന്ത്രി, കേരളം രക്ഷപ്പെടാൻ ശക്തമായ ക്വാറന്‍റൈന്‍ വേണമെന്നും കെ കെ ശൈലജ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തി​രു​വ​ന​ന്ത​പു​രം: (www.kvartha.com 22.05.2020) കോ​വി​ഡി​ല്‍ നി​ന്ന് കേ​ര​ളം ര​ക്ഷ​പ്പെ​ടാ​ന്‍ ശ​ക്ത​മാ​യ ക്വാ​റ​ന്‍റീ​ന്‍ വേ​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ കെ ശൈ​ല​ജ. ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സ് തു​ട​ങ്ങു​ന്ന​ത് കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ട്ടും. ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സി​ല്‍ വ​രു​ന്ന​വ​രെ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കും. ഇ​വ​ര്‍​ക്കും 14 ദി​വ​സം ഹോം ​ക്വാ​റ​ന്‍റൈ​ന്‍ വേ​ണ​മെ​ന്നും മ​ന്ത്രി മാധ്യമപ്രവർത്തകരോട് പ​റ​ഞ്ഞു. കോ​വി​ഡ് റെ​ഡ് സോ​ണു​ക​ളി​ല്‍ നി​ന്നെ​ത്തു​ന്ന​വ​രു​ടെ പ​രി​ശോ​ധ​ന കൂ​ട്ടും. വ​രു​ന്ന​വ​രി​ല്‍ നി​ന്ന് രോ​ഗം പ​ക​രാ​തി​രി​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കും. രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യാ​ല്‍ ന​മു​ക്ക് പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ വരയും. പാളിച്ചകളില്ലാത്ത ക്വാറന്‍റൈനിലൂടെ മാത്രമേ ​അപകടത്തെ മറികടക്കാന്‍ സാധിക്കുകയുള്ളൂ. വരുന്നവരില്‍ നിന്ന്​ രോഗം പകരാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കും.​


കോവിഡ്: ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സ് തു​ട​ങ്ങു​ന്ന​ത് കേ​സു​ക​ള്‍ കൂ​ട്ടുമെന്ന് ആരോഗ്യമന്ത്രി, കേരളം രക്ഷപ്പെടാൻ ശക്തമായ ക്വാറന്‍റൈന്‍ വേണമെന്നും കെ കെ ശൈലജ

സംസ്ഥാനത്ത്​ നിലവിലുള്ള രോഗികളില്‍ 90% ശതമാനത്തിലധികവും പുറമേ നിന്ന്​ വന്നവരാണ്​. അ​തേ​സ​മ​യം, വെ​ള്ളി​യാ​ഴ്ച മ​രി​ച്ച​വ​രോ​ട് ഒ​പ്പം വ​ന്ന​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സംസ്ഥാ​നത്തേക്ക്​ ഇതര സംസ്ഥാനങ്ങളില്‍ നിന്ന്​ കൂടുതല്‍ പേരെത്തുന്ന പശ്ചാത്തലത്തില്‍ സുരക്ഷ കര്‍ശനമാക്കും. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്നും റെഡ്​സോണുകളില്‍ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.
മാഹിയില്‍ മരിച്ച വ്യക്തി അവിടെ നിന്നും അസുഖം പിടിപെട്ട ശേഷം കേരളത്തില്‍ ചികിത്സക്ക്​ വന്നതാണ്​. മൃതദേഹം അടക്കം ചെയ്​തതും അവിടെത്തന്നെയാണ്​. കേന്ദ്രസര്‍ക്കാര്‍ പ്രസ്​തുത മരണം കേരള പട്ടികയിലാണ്​ ചേര്‍ത്തിരിക്കുന്നത്. കേരളത്തില്‍ നിന്നും അസുഖം വന്ന്​ ഇവിടെത്തന്നെ മരിച്ചവരെ മാത്രമാണ്​ കേരളത്തിലെ മരണസംഖ്യയില്‍ ഉള്‍പ്പെടുത്തുന്നത്​. അതുകൊണ്ടാണ്​ പ്രസ്​തുത വ്യക്തിയെ കേരള കണക്കില്‍ ഉള്‍പ്പെടുത്താതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Summary: COVID 19: Kerala Health Minister K K Shailaja says Kerala needs Strong Quarantine
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia