കോവിഡ്: ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കേസുകള്‍ കൂട്ടുമെന്ന് ആരോഗ്യമന്ത്രി, കേരളം രക്ഷപ്പെടാൻ ശക്തമായ ക്വാറന്റൈന് വേണമെന്നും കെ കെ ശൈലജ
May 22, 2020, 12:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 22.05.2020) കോവിഡില്‍ നിന്ന് കേരളം രക്ഷപ്പെടാന്‍ ശക്തമായ ക്വാറന്റീന് വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കോവിഡ് കേസുകള്‍ കൂട്ടും. ആഭ്യന്തര വിമാന സര്‍വീസില്‍ വരുന്നവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കും. ഇവര്‍ക്കും 14 ദിവസം ഹോം ക്വാറന്റൈന് വേണമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോവിഡ് റെഡ് സോണുകളില്‍ നിന്നെത്തുന്നവരുടെ പരിശോധന കൂട്ടും. വരുന്നവരില്‍ നിന്ന് രോഗം പകരാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കും. രോഗികളുടെ എണ്ണം കൂടിയാല്‍ നമുക്ക് പിടിച്ചുനില്ക്കാന് സാധിക്കാത്ത അവസ്ഥ വരയും. പാളിച്ചകളില്ലാത്ത ക്വാറന്റൈനിലൂടെ മാത്രമേ അപകടത്തെ മറികടക്കാന്‍ സാധിക്കുകയുള്ളൂ. വരുന്നവരില്‍ നിന്ന് രോഗം പകരാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കും.
സംസ്ഥാനത്ത് നിലവിലുള്ള രോഗികളില്‍ 90% ശതമാനത്തിലധികവും പുറമേ നിന്ന് വന്നവരാണ്. അതേസമയം, വെള്ളിയാഴ്ച മരിച്ചവരോട് ഒപ്പം വന്നവരും നിരീക്ഷണത്തിലാണ്. സംസ്ഥാനത്തേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേരെത്തുന്ന പശ്ചാത്തലത്തില്‍ സുരക്ഷ കര്‍ശനമാക്കും. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്നും റെഡ്സോണുകളില്‍ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.
മാഹിയില്‍ മരിച്ച വ്യക്തി അവിടെ നിന്നും അസുഖം പിടിപെട്ട ശേഷം കേരളത്തില്‍ ചികിത്സക്ക് വന്നതാണ്. മൃതദേഹം അടക്കം ചെയ്തതും അവിടെത്തന്നെയാണ്. കേന്ദ്രസര്‍ക്കാര്‍ പ്രസ്തുത മരണം കേരള പട്ടികയിലാണ് ചേര്‍ത്തിരിക്കുന്നത്. കേരളത്തില്‍ നിന്നും അസുഖം വന്ന് ഇവിടെത്തന്നെ മരിച്ചവരെ മാത്രമാണ് കേരളത്തിലെ മരണസംഖ്യയില്‍ ഉള്‍പ്പെടുത്തുന്നത്. അതുകൊണ്ടാണ് പ്രസ്തുത വ്യക്തിയെ കേരള കണക്കില്‍ ഉള്‍പ്പെടുത്താതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Summary: COVID 19: Kerala Health Minister K K Shailaja says Kerala needs Strong Quarantine

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.