കോവിഡ് 19 ; പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി
Nov 27, 2021, 21:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെന്‍ഗ്ലൂറു: (www.kvartha.com 27.11.2021) പുതിയ കോവിഡ് 19 ക്ലസ്റ്ററുകളുടെയും വൈറസിന്റെ പുതിയ വകഭേദം ഒമൈക്രോണിന്റെയും വെളിച്ചത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് അടിയന്തര കോവിഡ്-19 യോഗം വിളിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള അതിര്‍ത്തി ജില്ലകളെയും അന്തര്‍സംസ്ഥാന യാത്രക്കാരെയും സംബന്ധിച്ചായിരുന്നു യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍. ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്‍കമിംഗ് യാത്രക്കാര്‍ക്ക് 72 മണിക്കൂറില്‍ കൂടുതല്‍ പഴക്കമില്ലാത്ത ആര്‍ ടി പി സി ആര്‍ ടെസ്റ്റ് റിപോര്‍ട് നെഗറ്റീവ് ഉണ്ടായിരിക്കണം.
ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നു കൂടുതല്‍ യാത്രക്കാര്‍ എത്തിച്ചേരുമ്പോള്‍ അവരെ പരിശോധിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി കര്‍ശനമായ നിരീക്ഷണ നടപടികള്‍ ഉറപ്പാക്കാന്‍ അതിര്‍ത്തി ജില്ലകളിലെ ജില്ലാ അധികാരികളോടും മൂന്ന് ഷിഫ്റ്റുകളായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ നിന്ന് ദിവസേന കര്‍ണാടകത്തിലേക്ക് യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ 14 ദിവസത്തിലൊരിക്കല്‍ ആര്‍ ടി പി സി ആര്‍ ടെസ്റ്റിന് വിധേയരാകണം. എന്നാല്‍ പ്രതിദിന പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ല.
ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ ഏഴും ദിവസം കൂടുമ്പോള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാകണം.
Keywords: COVID-19: Karnataka CM announces new restrictions in light of new clusters, Bangalore, News, COVID-19, Health, Health and Fitness, Chief Minister, Meeting, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

