ബിഎ.2: രാജ്യത്ത് പുതിയ ഉപവകഭേദം പടരുന്നു? പരിശോധനാഫലം തെറ്റാന്‍ കാരണം ഇതെന്നും ആരോഗ്യ വിദഗ്ദര്‍
Jan 24, 2022, 12:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 24.01.2022) രാജ്യത്ത് കോവിഡ് 19 രോഗവ്യാപന തോത് കുറഞ്ഞുവരുന്നതായും എന്നാല്‍ വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടുന്നത് തുടരുമെന്നും ആരോഗ്യവിദഗ്ധര്‍. ഇതിനോടകം രാജ്യത്തെ പല വന്‍ നഗരങ്ങളിലും കോവിഡ് 19 മൂന്നാം തരംഗം മൂര്‍ധന്യാവസ്ഥയില്‍ എത്തിയതായും ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ഇന്‍ഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളിലും വന്‍തോതില്‍ പടരുന്നത് കോവിഡ് 19 ഒമിക്രോണ്‍ വകഭേദത്തിന്റെ ബിഎ.2 എന്ന ഉപവകഭേദമാണെന്നും വിദഗ്ധര്‍ പറയുന്നു. രാജ്യത്ത് ഈ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പുതിയ ഉപവകഭേദം സൃഷ്ടിക്കുന്ന ആഘാതം പഠിക്കുകയാണെന്ന് യുകെയിലെ ആരോഗ്യസുരക്ഷാ വിഭാഗം അറിയിച്ചു. പുതിയ ഉപവകഭേദം മഹാമാരിയുടെ ഭാവി നിര്‍ണയിക്കുന്നത് എങ്ങനെയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പരിശോധിക്കുന്നത്.
പുതിയ റിപോര്‍ടുകള്‍ പ്രകാരം രാജ്യത്ത് പുതിയ ഉപവകഭേദം സ്ഥിരീകരിച്ച 400ലധികം കേസുകളാണ് കണ്ടെത്തിയത്. പുതിയ ഉപവകഭേദം താരതമ്യേന കൂടുതല്‍ വേഗത്തില്‍ പടരുന്നതായാണ് കണ്ടെത്തിയത്. ഇന്‍ഡ്യയടക്കമുള്ള മറ്റു ചില രാജ്യങ്ങളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ടെന്നും യുകെ അറിയിച്ചിട്ടുണ്ട്.
ഒമിക്രോണ്‍ വകഭേദം നിലവില്‍ രാജ്യത്ത് സമൂഹവ്യാപന ഘട്ടത്തിലാണെന്നും പല മെട്രോ നഗരങ്ങളിലും ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കുന്നത് ഒമിക്രോണ്‍ വഴിയാണെന്നും ഇന്‍സാകോഗ് അറിയിച്ചു. രാജ്യത്ത് സ്ഥിരീകരിക്കുന്ന മിക്ക കോവിഡ് 19 കേസുകള്‍ക്കും ലക്ഷണങ്ങളില്ലെന്നും പലര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നുമാണ് ഇന്‍സാകോഗ് അറിയിക്കുന്നത്.
എന്നാല്‍ രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും ഐസിയു ചികിത്സ ആവശ്യമുള്ള രോഗികളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ആശ്വസിക്കാനുള്ള ഘട്ടമായിട്ടില്ലെന്നാണ് ഇന്‍സാകോഗിന്റെ മുന്നറിയിപ്പ്. അതേസമയം ബിഎ.2 ഉപവകഭേദവും രാജ്യത്ത് പടരുന്നുണ്ടെന്നും പലപ്പോഴും കോവിഡ് 19 പരിശോധനാ ഫലം തെറ്റാന്‍ കാരണം ഈ വകഭേദത്തിന്റെ സാന്നിധ്യമാണെന്നും ഇന്‍സാകോഗ് അറിയിച്ചു.
കോവിഡ് വ്യാപന തോത് നിര്‍ണയിക്കുന്ന ആര്‍ വാല്യൂ കുറഞ്ഞത് രോഗവ്യാപനത്തിന്റെ തീവ്രത കുറയുന്നതിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. എന്നാല്‍ വരുന്ന രണ്ടാഴ്ച കൂടി രോഗികളുടെ എണ്ണം കൂടുന്നത് തുടരുമെന്നും വന്‍ നഗരങ്ങള്‍ക്കു ശേഷം ഗ്രാമങ്ങളില്‍ രോഗം പടര്‍ന്നു പിടിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കോവിഡിന്റെ പുതിയ ഉപവകഭേദമായ ബിഎ.2 ആണ് രാജ്യത്ത് പടരുന്നതെന്നുമാണ് പുതിയ കണ്ടെത്തല്‍.
ഇന്‍ഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളിലും വന്‍തോതില്‍ പടരുന്നത് കോവിഡ് 19 ഒമിക്രോണ്‍ വകഭേദത്തിന്റെ ബിഎ.2 എന്ന ഉപവകഭേദമാണെന്നും വിദഗ്ധര്‍ പറയുന്നു. രാജ്യത്ത് ഈ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പുതിയ ഉപവകഭേദം സൃഷ്ടിക്കുന്ന ആഘാതം പഠിക്കുകയാണെന്ന് യുകെയിലെ ആരോഗ്യസുരക്ഷാ വിഭാഗം അറിയിച്ചു. പുതിയ ഉപവകഭേദം മഹാമാരിയുടെ ഭാവി നിര്‍ണയിക്കുന്നത് എങ്ങനെയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പരിശോധിക്കുന്നത്.
പുതിയ റിപോര്‍ടുകള്‍ പ്രകാരം രാജ്യത്ത് പുതിയ ഉപവകഭേദം സ്ഥിരീകരിച്ച 400ലധികം കേസുകളാണ് കണ്ടെത്തിയത്. പുതിയ ഉപവകഭേദം താരതമ്യേന കൂടുതല്‍ വേഗത്തില്‍ പടരുന്നതായാണ് കണ്ടെത്തിയത്. ഇന്‍ഡ്യയടക്കമുള്ള മറ്റു ചില രാജ്യങ്ങളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ടെന്നും യുകെ അറിയിച്ചിട്ടുണ്ട്.
ഒമിക്രോണ്‍ വകഭേദം നിലവില്‍ രാജ്യത്ത് സമൂഹവ്യാപന ഘട്ടത്തിലാണെന്നും പല മെട്രോ നഗരങ്ങളിലും ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കുന്നത് ഒമിക്രോണ്‍ വഴിയാണെന്നും ഇന്‍സാകോഗ് അറിയിച്ചു. രാജ്യത്ത് സ്ഥിരീകരിക്കുന്ന മിക്ക കോവിഡ് 19 കേസുകള്‍ക്കും ലക്ഷണങ്ങളില്ലെന്നും പലര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നുമാണ് ഇന്‍സാകോഗ് അറിയിക്കുന്നത്.
എന്നാല്‍ രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും ഐസിയു ചികിത്സ ആവശ്യമുള്ള രോഗികളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ആശ്വസിക്കാനുള്ള ഘട്ടമായിട്ടില്ലെന്നാണ് ഇന്‍സാകോഗിന്റെ മുന്നറിയിപ്പ്. അതേസമയം ബിഎ.2 ഉപവകഭേദവും രാജ്യത്ത് പടരുന്നുണ്ടെന്നും പലപ്പോഴും കോവിഡ് 19 പരിശോധനാ ഫലം തെറ്റാന്‍ കാരണം ഈ വകഭേദത്തിന്റെ സാന്നിധ്യമാണെന്നും ഇന്‍സാകോഗ് അറിയിച്ചു.
Keywords: COVID-19: Is Omicron 'sub-variant' BA.2 a threat in India? More than 400 cases found in England, New Delhi, News, COVID-19, Health, Health and Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.