കൊവിഡ് 19: അന്തര്‍സംസ്ഥാന യാത്രക്കാരെയും പരിശോധിക്കും; സംസ്ഥാന അതിര്‍ത്തികളില്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കാനൊരുങ്ങി സര്‍ക്കാര്‍
Mar 14, 2020, 15:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: (www.kvartha.com 14.03.2020) കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അന്തര്‍ സംസ്ഥാന യാത്രക്കാരെ നിരീക്ഷിക്കാന്‍ തുടങ്ങി. കര്‍ണാടകയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചതോടെയാണ് അന്തര്‍ സംസ്ഥാന യാത്രക്കാരേയും പരിശോധിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന അതിര്‍ത്തികളിലും റയില്‍വേ സ്റ്റേഷനുകളിലും പ്രധാന ബസ് സ്റ്റോപ്പുകളിലും ഇതിനായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വടക്കന്‍ മേഖലയില്‍ കൂടുതല്‍ ശക്തമായ നിരീക്ഷണം നടത്തുമെന്നും മന്ത്രി ഇ ചന്ദ്രശേഖരന് അറിയിച്ചു.
പഞ്ചായത്തുകളില്‍ ഹെല്പ് ഡെസ്ക്കുകള്‍ തുടങ്ങി കൊണ്ട് പ്രാദേശിക തലത്തില്‍ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരില്‍ ചിലര്‍ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പാലിക്കുന്നില്ലെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. നിരീക്ഷണത്തിനും പരിശോധനക്കുമായി മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റ് ഉടന്‍ പ്രവര്‍ത്തനം തുടങ്ങാനും കാസര്‍കോട് ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.
Keywords: News, Kerala, kasaragod, Minister, Diseased, Health, State, Passengers, Covid-19 Interstate Passengers Surveillance
പഞ്ചായത്തുകളില്‍ ഹെല്പ് ഡെസ്ക്കുകള്‍ തുടങ്ങി കൊണ്ട് പ്രാദേശിക തലത്തില്‍ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരില്‍ ചിലര്‍ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പാലിക്കുന്നില്ലെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. നിരീക്ഷണത്തിനും പരിശോധനക്കുമായി മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റ് ഉടന്‍ പ്രവര്‍ത്തനം തുടങ്ങാനും കാസര്‍കോട് ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.