കോവിഡ് ബാധയെ തുടര്‍ന്ന് കര്‍ണാടകയില്‍ ഒരു മരണം കൂടി; മരിച്ചത് ദുബൈയില്‍ നിന്നും ഡെല്‍ഹി വഴി എത്തിയ 65കാരന്‍; ഇതോടെ വൈറസ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 17ആയി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബംഗളൂരു: (www.kvartha.com 27.03.2020) കോവിഡ് ബാധയെ തുടര്‍ന്ന് കര്‍ണാടകയില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ദുബൈയില്‍ നിന്ന് ഡെല്‍ഹി വഴി നാട്ടിലെത്തിയ തൂമക്കുരുവിലെ അറുപത്തഞ്ച് വയസുകാരനാണ് മരിച്ചത്. അതേസമയം, രാജ്യത്ത് 724 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മരണ സംഖ്യയും ഉയര്‍ന്ന് . 17 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

66 പേര്‍ക്ക് രോഗം മാറിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്നും എത്തിയ ഇന്ത്യക്കാരെ നിരീക്ഷിക്കുന്നതില്‍ സംസ്ഥാനങ്ങളുടെ ഭാഗത്തു നിന്നും വീഴ്ച്ചയുണ്ടായെന്നും അത് അടിയന്തരമായി പരിഹരിക്കണമെന്നും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നിര്‍ദേശിച്ചു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവര്‍ണര്‍മാരുമായി ചര്‍ച്ച നടത്തി. ലോക് ഡൗണിന്റെ നാലാംദിനവും രാജ്യം ഏറെക്കുറെ നിശ്ചലമാണ്.

കോവിഡ് ബാധയെ തുടര്‍ന്ന് കര്‍ണാടകയില്‍ ഒരു മരണം കൂടി; മരിച്ചത് ദുബൈയില്‍ നിന്നും ഡെല്‍ഹി വഴി എത്തിയ 65കാരന്‍; ഇതോടെ വൈറസ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 17ആയി

കൊറോണ വൈറസ് കേസുകളുടെ എണ്ണം 724 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയില്‍ നാലു മരണങ്ങളും ഗുജറാത്തില്‍ മൂന്നു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ ഇതുവരെ രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മധ്യപ്രദേശ്, തമിഴ്നാട്, ബിഹാര്‍, പഞ്ചാബ്, ഡെല്‍ഹി, ബംഗാള്‍, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഒരോ മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് സജീവമായ കോവിഡ് 19 കേസുകളുടെ എണ്ണം 640 ആണ്. ഇതുവരെ 66 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 724. ഇതില്‍ 47 പേര്‍ വിദേശികളാണ്.

അതേസമയം, ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5.31 ലക്ഷം പിന്നിട്ടു. രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടക്കുന്ന സ്ഥിതിയിലേക്കു പോവുകയാണ് ഇറ്റലിയും യുഎസും. 85,000 ലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ച യുഎസ് ആണ് ഇപ്പോള്‍ മുന്നില്‍. 81,340 പേരാണു ചൈനയില്‍ കോവിഡ് ബാധിച്ചവര്‍. 80,000ലേറെ പേരുമായി ഇറ്റലിയും 57,000ലേറെ രോഗികളുമായി സ്‌പെയിനും കോവിഡിനോടു മല്ലിടുകയാണ്.

ലോകത്തു കോവിഡ് മരണം 24,071 ആയി. 8215 പേര്‍ ഇറ്റലിയിലും 4365 പേര്‍ സ്‌പെയിനിലും 3292 പേര്‍ ചൈനയിലും 2234 പേര്‍ ഇറാനിലും 1696 പേര്‍ ഫ്രാന്‍സിലും 1293 പേര്‍ യുഎസിലും മരണപ്പെട്ടു. ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 669 ആയി. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥിരീകരിച്ച കണക്കു കൂടി ചേരുമ്പോള്‍ എണ്ണം 694 ആകും. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ (137), തൊട്ടുപിന്നില്‍ മഹാരാഷ്ട്ര (125).

യുഎസില്‍ രോഗികള്‍ക്കായി കിടക്ക കണ്ടെത്താന്‍ നെട്ടോട്ടമോടുകയാണ് അധികൃതര്‍. പല ആശുപത്രികളും വാര്‍ഡുകളില്‍ നിന്നു മറ്റു രോഗികളെ മാറ്റി കോവിഡ് രോഗികള്‍ക്ക് സ്ഥലമൊരുക്കുകയാണ്. ലൂസിയാനയില്‍ മൂന്ന് വിനോദ പാര്‍ക്കുകള്‍ ഐസൊലേഷന്‍ യൂണിറ്റുകളാക്കി മാറ്റി. വാഷിങ്ടന്‍ ഡിസിയില്‍ അവശ്യ സ്വഭാവമില്ലാത്ത എല്ലാ സ്ഥാപനങ്ങളും അടച്ചു. ആള്‍ക്കൂട്ടം നിരോധിച്ചു. എന്നാല്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിച്ചതു മൂലം ന്യൂയോര്‍ക്കില്‍, രോഗികളുടെ എണ്ണം കുറയുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

കൊറോണ വൈറസ് മരണം വിതച്ച ഇറ്റലിയിലെ ലൊമ്പാര്‍ഡിയില്‍ ഏതാനും ദിവസങ്ങള്‍ക്കു ശേഷം രോഗബാധിതരുടെ എണ്ണം വീണ്ടും കൂടി. 2,500 പേര്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കില്‍ ചൈനയുടെ അധ്യക്ഷതയില്‍ ചേരാനിരുന്ന യുഎന്‍ രക്ഷാസമിതി യോഗം കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി. ഒട്ടേറെ പേര്‍ക്കു രോഗം ബാധിച്ചെങ്കിലും മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ച ജര്‍മനിയുടെ നേട്ടം ചര്‍ച്ചയായി. രാജ്യത്ത് ഒരാഴ്ച അഞ്ചു ലക്ഷം പരിശോധനയാണു നടത്തുന്നത്. സ്‌പെയിനില്‍ ഉപപ്രധാനമന്ത്രി കാര്‍മന്‍ കാല്‍വോയ്ക്കു രോഗം സ്ഥിരീകരിച്ചു.

ഇറാനില്‍ നഗരങ്ങള്‍ക്കിടയില്‍ ഗതാഗതം നിരോധിച്ചു. അവശ്യ വിഭാഗത്തില്‍ പെടാത്ത സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച മുതല്‍ മോസ്‌കോയില്‍ അടയ്ക്കും. രാജ്യാന്തര വിമാനങ്ങള്‍ നിര്‍ത്തി. പാക്കിസ്ഥാനില്‍ കോവിഡ് പ്രതിരോധ നിധിയിലേക്ക് 50 ലക്ഷം രൂപ നല്‍കാന്‍ പാക്ക് ക്രിക്കറ്റ് ടീം തീരുമാനിച്ചു. 5 മിനിറ്റില്‍ കോവിഡ് സ്ഥിരീകരിക്കാനുള്ള പരിശോധനാ സംവിധാനം വികസിപ്പിക്കാന്‍ സിംഗപ്പൂര്‍ ശ്രമമാരംഭിച്ചു. ക്ഷയരോഗത്തിനുള്ള പ്രതിരോധ മരുന്നായ ബിസിജി കൊറോണ വൈറസിനെതിരെ ഫലപ്രദമാണോ എന്നറിയാന്‍ ഓസ്‌ട്രേലിയ ശ്രമം തുടങ്ങി. പരീക്ഷണത്തില്‍ 4,000 സന്നദ്ധപ്രവര്‍ത്തകര്‍ പങ്കാളികളാണ്.

Keywords: COVID-19 infected Karnataka man dies in Tumakuru; state death toll at 3, Bangalore, News, Karnataka, Health, Health & Fitness, Patient, New Delhi, Report, Meeting, Governor, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia