കോവിഡ്-19: ഐസൊലേഷന്‍ ഐ സി യുവില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന് എച്ച് ഐ വി മരുന്നുകള്‍ നല്കിത്തുടങ്ങി
Mar 19, 2020, 09:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 19.03.2020) കൊറോണ വൈറസ് ബാധിതനായി എറണാകുളം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന് എച്ച് ഐ വി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ നല്‍കിത്തുടങ്ങി. ഐസൊലേഷന്‍ ഐ സി യുവില്‍ കഴിയുന്ന രോഗിക്കാണ് അവരുടെ അനുമതിയോടെ മരുന്ന് നല്‍കിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി തേടിയാണ് മരുന്ന് നല്‍കുന്നത്.
ന്യൂമോണിയ ബാധിച്ചിട്ടുള്ള രോഗിക്ക് ഈ മരുന്നുകള്‍ നല്‍കാന്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡും അനുമതി നല്‍കിയിരുന്നു. റിട്ടോണാവിര്‍, ലോപിനാവിര്‍ എന്നീ എച്ച് ഐ വി മരുന്നുകള്‍ കോവിഡ് ബാധിതരുടെ രോഗമുക്തി വേഗത്തിലാക്കുമെന്നാണു പ്രതീക്ഷ.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ചികിത്സ. ജില്ലാ കളക്ടര്‍ എസ് സുഹാസ് മുന്‍കൈയെടുത്താണ് മരുന്ന് ലഭ്യമാക്കിയത്. ബ്രിട്ടീഷ് പൗരന്റെ ഭാര്യയും മെഡിക്കല്‍ കോളേജിലുണ്ട്. കൊറോണ പരിശോധനയ്ക്ക് അയച്ച ഇവരുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവാണ്.

Keywords: News, Kerala, Kochi, Ernakulam, Medical College, Foreigners, Diseased, Health, Hospital, Drugs, Covid-19: HIV medication for British citizen
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.