കോവിഡ് ഇതുവരെ പോയിട്ടില്ല, അത് നിരന്തരം രൂപങ്ങള്‍ മാറുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു; മഹാമാരിക്കെതിരെ ജാഗ്രത തുടരണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 10.04.2022) കോവിഡ് മഹാമാരിക്കെതിരെ ജാഗ്രത തുടരണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് ഇതുവരെ പോയിട്ടില്ലെന്നും അത് നിരന്തരം രൂപങ്ങള്‍ മാറുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു എന്നും പ്രധാനമന്ത്രി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഗുജറാത് ജുനഗഡിലെ ഉമിയ മാതാ ക്ഷേത്രസ്ഥാപക ദിന ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വെര്‍ച്വല്‍ പ്രസംഗത്തില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം.
Aster mims 04/11/2022

കോവിഡ് ഇതുവരെ പോയിട്ടില്ല, അത് നിരന്തരം രൂപങ്ങള്‍ മാറുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു; മഹാമാരിക്കെതിരെ ജാഗ്രത തുടരണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി


കോവിഡ് മഹാമാരി ഒരു വലിയ പ്രതിസന്ധിയായിരുന്നുവെന്നും ആ പ്രതിസന്ധി അവസാനിച്ചുവെന്ന് ഇതുവരെ പറയാന്‍ ആയിട്ടില്ലെന്നും എപ്പോഴും പരിണമിക്കുന്ന രോഗമാണിതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കോവിഡിനെ പ്രതിരോധിക്കാന്‍ സര്‍കാര്‍ 185 കോടി ഡോസ് ഇതുവരെ നല്‍കി. ഇത് ലോകത്തെ അത്ഭുതപ്പെടുത്തുന്നുവെന്നും എന്നാല്‍ നിങ്ങളുടെ പിന്തുണ കൊണ്ടാണ് ഇത് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 1,054 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 0.25 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്. 1,258 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,25,02,454 ആയി. 98.76 ശതമാനമാണ് രോഗമുക്തി നിരക്ക്.

Keywords: Covid-19 has not gone, is changing forms and resurfacing, New Delhi, News, COVID-19, Health, Health and Fitness, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia