സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതി; ശനിയാഴ്ച പൊതു അവധി; ഉത്തരവില്‍ ഒപ്പുവച്ച് മുഖ്യമന്ത്രി
Mar 20, 2020, 16:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 20.03.2020) സംസ്ഥാനത്ത് കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ദിനംപ്രതി സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കേരളത്തില്‍ ഇതുവരെ 22പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതുകൊണ്ടുതന്നെ കര്‍ശന നിയന്ത്രണങ്ങളെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കയാണ്.
ഈ നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതി എന്ന തീരുമാനം എടുത്തുകഴിഞ്ഞു. ശനിയാഴ്ച പൊതു അവധിയായും പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു.
പുതിയ തീരുമാനം അനുസരിച്ച് സര്‍ക്കാര്‍ ഓഫീസില്‍ എത്തുന്ന ജീവനക്കാരുടെ എണ്ണം പകുതിയായി കുറയും. ദിവസവും 50 ശതമാനം ജീവനക്കാര്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതി. ഇന്ന് ജോലിക്ക് എത്തുന്ന പകുതി ജീവനക്കാര്‍ നാളെ വരേണ്ടതില്ല. പകരമായി ഇന്ന് അവധിയിലായിരുന്ന ജീവനക്കാര്‍ ജോലിക്കെത്തും. മാര്‍ച്ച് 31 വരെയാണ് നിയന്ത്രണം.
Keywords: Covid-19; Government employees alternate day of work; Saturday is public holiday, Thiruvananthapuram, News, Trending, Government-employees, Holidays, Chief Minister, Pinarayi vijayan, Health & Fitness, Health, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.