ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും അര്‍ധരാത്രി മുതല്‍ കര്‍ഫ്യൂ; കടകള്‍ തുറക്കുന്നത് 10 മണി മുതല്‍ രണ്ടു മണിവരെ മാത്രം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എറണാകുളം: (www.kvartha.com 22.07.2020) ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ബുധനാഴ്ച അര്‍ധരാത്രി മുതല്‍ കര്‍ഫ്യൂ. മന്ത്രി വി എസ് സുനില്‍കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. സമ്പര്‍ക്കവ്യാപനം തുടരുന്ന ആലുവയിലും പരിസരപ്രദേശങ്ങളിലും സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും ജില്ലാതല കോവിഡ് അവലോകനത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിപറഞ്ഞു. കടകള്‍ 10 മണി മുതല്‍ രണ്ടു മണിവരെ മാത്രമേ തുറക്കൂ. കര്‍ഫ്യൂ നിലവില്‍ വരുന്ന പഞ്ചായത്തുകള്‍ ഇവയാണ്: ചെങ്ങമനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല.

കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായ എറണാകുളത്ത് സ്ഥിതി ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച 80 ല്‍ 75 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം. അതില്‍ എട്ടു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നതും ജില്ലയില്‍ തുടരുന്ന ഗുരുതരമായ സ്ഥിതി വെളിവാക്കുന്നു. കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളും പ്രഖ്യാപിച്ചു. കൊച്ചി കോര്‍പറേഷനിലെ ഫോര്‍ട്ട് കൊച്ചി, കല്‍വത്തി, ഈരവേലി, മട്ടാഞ്ചേരി ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി.

ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും അര്‍ധരാത്രി മുതല്‍ കര്‍ഫ്യൂ; കടകള്‍ തുറക്കുന്നത് 10 മണി മുതല്‍ രണ്ടു മണിവരെ മാത്രം

കോവിഡ് വ്യാപനമുള്ള ഈ പ്രദേശങ്ങള്‍ ഒന്നിച്ച് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി പരിഗണിക്കുന്ന സാഹചര്യത്തിലാണിത്. കര്‍ഫ്യൂ മേഖലയില്‍ രാവിലെ ഏഴു മുതല്‍ ഒന്‍പത് മണി വരെ മൊത്തവിതരണവും 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ ചില്ലറ വില്‍പനയും അനുവദിക്കും. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം.

ഏലൂര്‍ നഗരസഭയിലെ രണ്ടാമത്തെ ഡിവിഷനും കരുമാലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര പഞ്ചായത്തുകളും കണ്ടെയ്ന്‍മെന്റ് സോണാണ്. കീഴ്മാട് ക്ലസ്റ്ററില്‍ നിന്ന് പതിനൊന്നും ആലുവ ക്ലസ്റ്ററില്‍ പന്ത്രണ്ടും പേര്‍ക്കാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. കീഴ്മാടുള്ള കോണ്‍വെന്റിലെ 18 കന്യാസ്ത്രീകള്‍ക്കും കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.

കടല്‍ക്ഷോഭവും രൂക്ഷമായ ചെല്ലാനം ക്ലസ്റ്ററില്‍ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത് നാലു പേര്‍ക്കാണ്. ചെല്ലാനത്ത് തയാറാക്കിയ ഫസ്റ്റ്്ലൈന്‍ ട്രീറ്റ്്‌മെന്റ് സെന്റര്‍ പൂര്‍ണസജ്ജമാണ്. 50 കിടക്കകളാണ് ഇവിടെ തയാറാക്കിയിട്ടുള്ളത്. കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ചെല്ലാനത്ത് പ്രത്യേക കരുതല്‍ വേണമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തില്‍ ജില്ലാ കലക്ടറോട് നിര്‍ദേശിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ രൂക്ഷമായ സാഹചര്യം നേരിടുന്ന കുടുംബങ്ങള്‍ക്ക് അരിയും ഭക്ഷണസാധനങ്ങളും എത്തിച്ചു നല്‍കാനും ആവശ്യമെങ്കില്‍ കമ്മ്യൂണിറ്റി കിച്ചന്‍ തുടങ്ങാനുമാണ് നിര്‍ദേശം.

Keywords:  COVID-19: Curfew imposed in Ernakulam's Aluva, neighbouring panchayats, Ernakulam, News, Health, Health & Fitness, Minister, Press meet, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia