സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 12

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.03.2020) കേരളത്തില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചു കൊണ്ട് ചൊവ്വാഴ്ച്ച മാത്രം ആറ് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിയ കുടുബത്തെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ പോയ രണ്ട് പേര്‍ക്കും, വീട്ടിലെ പ്രായമായ അച്ഛനും അമ്മക്കും, റാന്നിയില്‍ തന്നെ കുടുംബവുമായി അടുത്തിടപഴകിയ മറ്റ് രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ച 12 പേരായി സംസ്ഥാനത്ത്.

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 12

അച്ഛനും അമ്മയും അടക്കം നാല് പേര്‍ കോട്ടയത്താണ് ചികിത്സയിലുള്ളത്. റാന്നി സ്വദേശികളായ രണ്ട് പേരെ കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാക്കിയിരിക്കുകയാണ്. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന വിവരമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്നത്.

ചൊവ്വാഴ്ച്ച രോഗം സ്ഥിരീകരിച്ച ആറ് പേരും നേരത്തെ രോഗം സ്ഥിരീകരിച്ച ആറ് പേരും അടക്കം 12 പേരാണ് വൈറസ് ബാധിതരായി സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. ആകെ 1116 പേര്‍ സംസ്ഥാനത്ത് കൊവിഡ് 19 മായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവരില്‍ തന്നെ 149 പേര്‍ ആശുപത്രിയില്‍ ആണ്

Keywords:  News, Kerala, Thiruvananthapuram, Diseased, Hospital, Health, Covid-19 Confirmed Six more Cases in Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia