ഇടുക്കിയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കണ്ടെയ്ന്‍മെന്റ് സോണിലും കോവിഡ് രോഗിയുടെ വീട്ടിലും പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കോവിഡ്; നിരവധി ആളുകള്‍ ആശങ്കയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (www.kvartha.com 30.07.2020) കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കണ്ടെയ്ന്‍മെന്റ് സോണിലും കോവിഡ് രോഗിയുടെ വീട്ടിലും കയറി പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി പീരുമേട് സ്വദേശിയായ പാസ്റ്റര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗിയുടെ വീടുള്‍പ്പടെ അറുപതോളം വീടുകളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് നേരിട്ട്  സമ്പര്‍ക്കമുള്ള നിരവധി ആളുകള്‍ ആശങ്കയിലായി.

ഇടുക്കിയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കണ്ടെയ്ന്‍മെന്റ് സോണിലും കോവിഡ് രോഗിയുടെ വീട്ടിലും പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കോവിഡ്; നിരവധി ആളുകള്‍ ആശങ്കയില്‍

നാല് ദിവസം മുമ്പ് ഇയാള്‍ പീരുമേട്ടിലുള്ള ഒരു കോവിഡ് രോഗിയുടെ വീട്ടില്‍ പ്രാര്‍ത്ഥനയ്ക്ക് പോയിരുന്നു. ഇതിന് പിന്നാലെ കണ്ടെയ്ന്‍മെന്റ് സോണായ പീരുമേടിലെ ഒരു വാര്‍ഡിലെ അരുപതോളം വീടുകള്‍ കയറി ഇറങ്ങുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് സ്ഥലത്തെത്തിയാണ് ഇയാളെ പിടികൂടിയത്.

വീട്ടില്‍ ക്വാറന്റയിനിലാക്കിയ ശേഷം പാസ്റ്റര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കോവിഡ് ശ്രവപരിശോധനയ്ക്ക് വിധേയമാക്കിയതിനെ തുടര്‍ന്ന് പുറത്ത് വന്ന പരിശോധനാ ഫലത്തിലാണ് പാസ്റ്റര്‍ കോവിഡ് പോസറ്റീവായത്. ഇതോടെ പാസ്റ്ററുടെ സമ്പര്‍ക്ക പട്ടിക അടക്കം തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്.

Keywords: News, Kerala, Idukki, COVID-19, Health, Patient, House, Covid-19 confirmed for pastor who visited number of houses in Idukki
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia