വാ​ഗ്ദാ​നം നി​ഷേ​ധി​ച്ചത് വി​ല​കു​റ​ഞ്ഞ രാ​ഷ്ട്രീ​യ​ക്ക​ളിയെന്ന് ചെ​ന്നി​ത്ത​ല, ദുരിതാശ്വാസ നിധിയിലേക്ക് ഒരു രൂപ പോലും കൊടുക്കില്ലെന്ന് കെ മുരളീധരൻ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 06.05.2020) അ​തി​ഥി തൊ​ഴി​ലാ​ളി​കളുടെ യാത്രക്കായി കോ​ണ്‍​ഗ്ര​സ് ന​ല്‍​കു​ന്ന പ​ണം സ്വീകരിക്കാത്തതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ദുരിതാശ്വാസനിധിക്കെതിരെയും ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ മുരളീധരൻ എംപിയും. കോ​ണ്‍​ഗ്ര​സ് വാ​ഗ്ദാ​നം നി​ഷേ​ധി​ച്ചത് വി​ല​കു​റ​ഞ്ഞ രാ​ഷ്ട്രീ​യ​ക്ക​ളിയെന്ന് ചെ​ന്നി​ത്ത​ല കുറ്റപ്പെടുത്തിയപ്പോൾ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ് ഒരു രൂപ പോലും കൊടുക്കില്ലെന്ന് പറഞ്ഞ് കെ മുരളീധരൻ എം പിയും രംഗത്തെത്തി.
എ​ത്ര പി​ആ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍ വി​ചാ​രി​ച്ചാ​ലും പി​ണ​റാ​യി വി​ജ​യ​ന്‍റെ ധാ​ര്‍​ഷ്ട്യം ഇ​ല്ലാ​താ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് മ​ന​സി​ലാ​യ​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ത്ര​യും ധാ​ര്‍‌​ഷ്ട്യം പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ അ​വ​രു​ടെ ഗ്രാ​മ​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി കോ​ണ്‍​ഗ്ര​സ് ന​ല്‍​കു​ന്ന പ​ണം സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത ന​ട​പ​ടി മ​നു​ഷ്യ​ത്വരഹി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ്ര​ള​യ​ദു​രി​താ​ശ്വാ​സ ഫ​ണ്ട് വെ​ട്ടി​ച്ച സി​പി​എം നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി ഒ​രു ഉ​ളു​പ്പു​മി​ല്ലാ​തെ​യാ​ണ് കോ​ണ്‍​ഗ്ര​സു​കാ​രു​ടെ പ​ണം അ​വ​രു​ടെ കൈ​യി​ല്‍ ഇ​രി​ക്ക​ട്ടെ​യെ​ന്ന് പ​റ​ഞ്ഞ​ത്. ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് പി​രി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് സ​ഹാ​യം ചെ​യ്യാ​ന്‍ കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ച​ത്. ആ ​പ​ണം വേ​ണ്ടാ​യെ​ന്ന് പ​റ​യു​ന്ന വി​ല​കു​റ​ഞ്ഞ രാ​ഷ്ട്രീ​യ​ക്ക​ളി കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.


വാ​ഗ്ദാ​നം നി​ഷേ​ധി​ച്ചത് വി​ല​കു​റ​ഞ്ഞ രാ​ഷ്ട്രീ​യ​ക്ക​ളിയെന്ന് ചെ​ന്നി​ത്ത​ല, ദുരിതാശ്വാസ നിധിയിലേക്ക് ഒരു രൂപ പോലും കൊടുക്കില്ലെന്ന് കെ മുരളീധരൻ

കേരളം കണ്ട ഏറ്റലും വലിയ ധിക്കാരിയായ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്ന് കെ മുരളീധരന്‍ എംപി. ഇനി ഒരു കൊല്ലം കൂടി സഹിച്ചാല്‍ മതിയാവുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സഹായധനം നിഷേധിച്ച ആദ്യ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി. കോണ്‍ഗ്രസുകാര്‍ സഹായവുമായി വന്നാല്‍ വാങ്ങേണ്ടെന്ന് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അതിഥി തൊഴിലാളികള്‍ക്കുള്ള യാത്രാക്കൂലി നല്‍കിയപ്പോള്‍ കലക്ടര്‍മാര്‍ നിരസരിച്ചതെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോണ്‍ഗ്രസ് ഒരു രൂപ പോലും കൊടുക്കില്ല. കോണ്‍ഗ്രസുകാരെ കൊന്നവരെ രക്ഷപ്പെടുത്താന്‍ നിയോഗിക്കുന്ന വക്കീലന്‍മാര്‍ക്ക് കൊടുക്കാനാണ് ഈ പണം ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയേക്കള്‍ മുകളിലാണ് കലക്ടര്‍ എന്ന രീതിയിലാണ് ചില ജില്ലാ കലക്ടര്‍മാരുടെ നിലപാട്. തിരുവനന്തപുരം കലക്ടര്‍ കാണാന്‍ പോലും സമ്മതിക്കാത്താത് ഇതിന്റെ ഭാഗമാണെന്നും മുരളീധരന്‍ പറഞ്ഞു.

Summary: COVID-19: Chief Minister Pinarayi Vijayan playing bad political game- Opposition
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia