വാഗ്ദാനം നിഷേധിച്ചത് വിലകുറഞ്ഞ രാഷ്ട്രീയക്കളിയെന്ന് ചെന്നിത്തല, ദുരിതാശ്വാസ നിധിയിലേക്ക് ഒരു രൂപ പോലും കൊടുക്കില്ലെന്ന് കെ മുരളീധരൻ
May 6, 2020, 15:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 06.05.2020) അതിഥി തൊഴിലാളികളുടെ യാത്രക്കായി കോണ്‍ഗ്രസ് നല്കുന്ന പണം സ്വീകരിക്കാത്തതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ദുരിതാശ്വാസനിധിക്കെതിരെയും ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ മുരളീധരൻ എംപിയും. കോണ്‍ഗ്രസ് വാഗ്ദാനം നിഷേധിച്ചത് വിലകുറഞ്ഞ രാഷ്ട്രീയക്കളിയെന്ന് ചെന്നിത്തല കുറ്റപ്പെടുത്തിയപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ് ഒരു രൂപ പോലും കൊടുക്കില്ലെന്ന് പറഞ്ഞ് കെ മുരളീധരൻ എം പിയും രംഗത്തെത്തി.
എത്ര പിആര്‍ ഏജന്‍സികള്‍ വിചാരിച്ചാലും പിണറായി വിജയന്റെ ധാര്‍ഷ്ട്യം ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് മനസിലായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ഇത്രയും ധാര്‍ഷ്ട്യം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിഥി തൊഴിലാളികളെ അവരുടെ ഗ്രാമങ്ങളിലെത്തിക്കുന്നതിനായി കോണ്‍ഗ്രസ് നല്കുന്ന പണം സ്വീകരിക്കാന്‍ തയാറാകാത്ത നടപടി മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രളയദുരിതാശ്വാസ ഫണ്ട് വെട്ടിച്ച സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഒരു ഉളുപ്പുമില്ലാതെയാണ് കോണ്‍ഗ്രസുകാരുടെ പണം അവരുടെ കൈയില്‍ ഇരിക്കട്ടെയെന്ന് പറഞ്ഞത്. ജനങ്ങളില്‍നിന്ന് പിരിച്ച പണം ഉപയോഗിച്ചാണ് സഹായം ചെയ്യാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ആ പണം വേണ്ടായെന്ന് പറയുന്ന വിലകുറഞ്ഞ രാഷ്ട്രീയക്കളി കേരളത്തിലെ ജനങ്ങള്‍ മനസിലാക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കേരളം കണ്ട ഏറ്റലും വലിയ ധിക്കാരിയായ മുഖ്യമന്ത്രിയായി പിണറായി വിജയന് മാറിയെന്ന് കെ മുരളീധരന് എംപി. ഇനി ഒരു കൊല്ലം കൂടി സഹിച്ചാല്‍ മതിയാവുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സഹായധനം നിഷേധിച്ച ആദ്യ മുഖ്യമന്ത്രിയായി പിണറായി വിജയന് മാറി. കോണ്‍ഗ്രസുകാര്‍ സഹായവുമായി വന്നാല്‍ വാങ്ങേണ്ടെന്ന് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അതിഥി തൊഴിലാളികള്‍ക്കുള്ള യാത്രാക്കൂലി നല്കിയപ്പോള് കലക്ടര്‍മാര്‍ നിരസരിച്ചതെന്നും കെ മുരളീധരന് കോഴിക്കോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോണ്‍ഗ്രസ് ഒരു രൂപ പോലും കൊടുക്കില്ല. കോണ്‍ഗ്രസുകാരെ കൊന്നവരെ രക്ഷപ്പെടുത്താന്‍ നിയോഗിക്കുന്ന വക്കീലന്മാര്ക്ക് കൊടുക്കാനാണ് ഈ പണം ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയേക്കള്‍ മുകളിലാണ് കലക്ടര്‍ എന്ന രീതിയിലാണ് ചില ജില്ലാ കലക്ടര്‍മാരുടെ നിലപാട്. തിരുവനന്തപുരം കലക്ടര്‍ കാണാന്‍ പോലും സമ്മതിക്കാത്താത് ഇതിന്റെ ഭാഗമാണെന്നും മുരളീധരന് പറഞ്ഞു.
Summary: COVID-19: Chief Minister Pinarayi Vijayan playing bad political game- Opposition

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.