രാജ്യത്തെ കോവിഡ് മരണങ്ങളില്‍ അന്‍പത് ശതമാനവും അറുപത് വയസ്സിനു മുകളില്‍ പ്രായമുള്ളവരിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 05.08.2020) രാജ്യത്തെ കോവിഡ് മരണങ്ങളില്‍ അന്‍പത് ശതമാനവും അറുപത് വയസിനു മുകളില്‍ പ്രായമുള്ളവരിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നാല്‍പത്തിയഞ്ച് വയസിനും അറുപത് വയസിനും ഇടയില്‍ രോഗികളായി മരിച്ചവര്‍ 37 ശതമാനമാണ്. എന്നാല്‍ ആകെ കോവിഡ് മരണനിരക്ക് രാജ്യത്ത് 2.10 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളില്‍ വ്യക്തമാകുന്നു. 

മരണനിരക്ക് കുറയുന്നത് രാജ്യത്തെ സംബന്ധിച്ച് നല്ല സൂചനയാണെന്ന് ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. കോവിഡിന്റെ പ്രതിരോധമരുന്ന് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. മൂന്ന് മരുന്നുകളുടെ പരീക്ഷണം വിവിധഘട്ടങ്ങളിലായി പുരോഗമിക്കുന്നതായി ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

രാജ്യത്തെ കോവിഡ് മരണങ്ങളില്‍ അന്‍പത് ശതമാനവും അറുപത് വയസ്സിനു മുകളില്‍ പ്രായമുള്ളവരിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

അതേസമയം രാജ്യത്ത് പ്രതിദിനരോഗബാധിതതരുടെ എണ്ണം തുടര്‍ച്ചയായ അഞ്ചാം ദിവസവും അന്‍പതിനായിരത്തിന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,050 പേര്‍ കോവിഡ് രോഗികളായി. ആകെ രോഗികളുടെ എണ്ണം പതിനെട്ടരലക്ഷം പിന്നിട്ടു. കൃത്യമായി പറഞ്ഞാല്‍ 18,55,745 പേര്‍ക്കാണ് ഇതുവരെ രോഗം വന്നത്.  

ഇരുപത്തിനാല് മണിക്കൂറിനിടെ 803 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 38,938 ആയി. രാജ്യത്ത് രോഗം മാറിയവരുടെ എണ്ണം 12,30,509 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ കോവിഡ് രോഗത്തിന് ചികിത്സയിലാണ്.

Keywords: Covid-19: 53% of India's virus deaths are over 60 years of age, says govt,New Delhi,News,Health & Fitness,Health,Dead,Press meet,National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia