തലയുയര്‍ത്തി കാസർകോട്, വെള്ളിയാഴ്ച കൊവിഡില്‍ നിന്നും മുക്തി നേടിയവരിൽ കൂടുതല്‍ പേരും കാസര്‍കോട്ട് നിന്ന്, സംസ്ഥാനത്ത് 27 പേർ രോഗമുക്തരായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.04.2020) കേരളത്തില്‍ വെള്ളിയാഴ്ച കൊവിഡ് രോഗത്തില്‍ നിന്നും മുക്തി നേടിയത് 27 പേര്‍. കൊറോണ വൈറസ് ഏറെ ഭീതി പരത്തിയ കാസർകോട് ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ രോഗ വിമുക്തരായത്. കാസര്‍കോട്ട് നിന്നുമുള്ള 15 പേരാണ് രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഇതിനൊപ്പം തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും രോഗം ഭേദമായിട്ടുണ്ട്. നിലവിൽ രോഗബാധ കുറയ്ക്കാൻ കഴിയുന്നതിനൊപ്പം കൂടുതൽ പേർ രോഗമുക്തരാകുന്നുവെന്നതും കാസർകോടിന് ആശ്വാസമാകുന്നു.


തലയുയര്‍ത്തി കാസർകോട്, വെള്ളിയാഴ്ച കൊവിഡില്‍ നിന്നും മുക്തി നേടിയവരിൽ കൂടുതല്‍ പേരും കാസര്‍കോട്ട് നിന്ന്, സംസ്ഥാനത്ത് 27 പേർ രോഗമുക്തരായി

കേരളത്തിന്റെ രോഗപ്രതിരോധ മാര്‍ഗങ്ങളെയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും  ദേശീയ അന്തർദേശീയ മാധ്യമങ്ങൾ അഭിനന്ദിക്കുന്ന വേളയിലാണ് മലയാളികൾക്കാകെ അഭിമാനവും സന്തോഷവും പകരുന്ന വാർത്ത പുറത്തുവരുന്നത്. കൃത്യവും സമഗ്രവുമായ ഇടപെടലിലൂടെയാണ് ഓരോ രോഗികളെയും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നത്.

സംസ്ഥാനത്ത് 27പേര്‍ ഇന്ന് രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതുവരെ ആകെ 364 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 127 പേര്‍ രോഗമുക്തി നേടി. നിലവില്‍ 238 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

Summary: COVID-19: 15 Patients Discharged in Kasaragod
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia