ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച 'കൊവാക്‌സിന്‍' മനുഷ്യരില്‍ പരീക്ഷണം തുടങ്ങി; ഫലം മൂന്നുമാസത്തിനകമെന്ന് പ്രതീക്ഷ; വാക്‌സിന്‍ പരീക്ഷണത്തിന് തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത് 1800 പേര്‍
Jul 21, 2020, 15:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 21.07.2020) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്നായ 'കൊവാക്‌സിന്‍' മനുഷ്യരില്‍ പരീക്ഷണം തുടങ്ങി. കൊറോണ വൈറസിനെ തുരത്താന്‍ വാക്‌സിന്‍ കണ്ടെത്തിയെന്ന ശുഭവാര്‍ത്തയ്ക്ക് വേണ്ടി കാത്തിരിക്കാം. ഡെല്‍ഹി എയിംസ് ഡയറക്ടറായ ഡോക്ടര്‍ രണ്‍ദീപ് ഗലേറിയ ആണ് കൊറോണ വൈറസിനെതിരെയുള്ള കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചതായും മൂന്നു മാസത്തിനുള്ളില്‍ ഫലം അറിയാന്‍ കഴിയുമെന്നുമുള്ള വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്.
പുരുഷന്‍മാരും സ്ത്രീകളുമുള്‍പ്പെടെയുള്ളവരെയാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതുവരെ 1800 പേരാണ് വാക്‌സിന്‍ പരീക്ഷണത്തിന് തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. ഇതില്‍ 1125 പേരില്‍ വാക്‌സിന്‍ പരീക്ഷണം നടത്തുമെന്നും എയിംസ് അറിയിച്ചു.
ഒന്നാം ഘട്ടത്തില്‍ 375 വോളണ്ടിയര്‍മാരിലാണ് കൊവാക്‌സിന്‍ പരീക്ഷിക്കുന്നത്. ഈ വാക്‌സിന്‍ കുത്തി വച്ച് കഴിഞ്ഞാന്‍ കൊവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡീസ് ഉത്പാദിപ്പിക്കപ്പെടും എന്നാണ് ഗവേഷകരുടെ അവകാശവാദം. 18നും 55 നും ഇടയില്‍ പ്രായമുള്ള വ്യക്തികളെയാണ് ആദ്യ ഘട്ട പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ 12നും 65 നും ഇടയില്‍ പ്രായമുള്ള 750 വ്യക്തികളിലാണ് പരീക്ഷണം നടത്തുക. മൂന്നാം ഘട്ടത്തില്‍ വലിയൊരു വിഭാഗം വ്യക്തികളില്‍ പരീക്ഷണം നടത്തും. മൂന്നാം ഘട്ടം കഴിയുന്നതോടെ പരീക്ഷണത്തിന് വിധേയരായവരില്‍ വൈറസിനോട് എത്രത്തോളം പ്രതിരോധം ആര്‍ജ്ജിക്കാന്‍ സാധിക്കുന്നുണ്ടെന്ന് പഠിക്കുമെന്നും എയിംസ് അധികൃതര്‍ വ്യക്തമാക്കി.
ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും വാക്‌സിന്‍ പരീക്ഷണത്തില്‍ മുന്‍ഗണന നല്‍കുക. എപ്പോഴാണ് വാക്‌സിന്‍ തയ്യാറാകുക എന്ന കാര്യത്തില്‍ മുന്‍കൂട്ടി പറയുക അസാധ്യമാണെന്നും വൈറസിനെക്കുറിച്ച് ഓരോ ദിവസവും കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയാണെന്നും ഡയറക്ടര്‍ വ്യക്തമാക്കി.
Keywords: News, National, India, New Delhi, COVID-19, Drugs, Vaccine, Health, Trending, Covaxin human trial starts result may be within three months
പുരുഷന്‍മാരും സ്ത്രീകളുമുള്‍പ്പെടെയുള്ളവരെയാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതുവരെ 1800 പേരാണ് വാക്‌സിന്‍ പരീക്ഷണത്തിന് തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. ഇതില്‍ 1125 പേരില്‍ വാക്‌സിന്‍ പരീക്ഷണം നടത്തുമെന്നും എയിംസ് അറിയിച്ചു.
ഒന്നാം ഘട്ടത്തില്‍ 375 വോളണ്ടിയര്‍മാരിലാണ് കൊവാക്‌സിന്‍ പരീക്ഷിക്കുന്നത്. ഈ വാക്‌സിന്‍ കുത്തി വച്ച് കഴിഞ്ഞാന്‍ കൊവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡീസ് ഉത്പാദിപ്പിക്കപ്പെടും എന്നാണ് ഗവേഷകരുടെ അവകാശവാദം. 18നും 55 നും ഇടയില്‍ പ്രായമുള്ള വ്യക്തികളെയാണ് ആദ്യ ഘട്ട പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ 12നും 65 നും ഇടയില്‍ പ്രായമുള്ള 750 വ്യക്തികളിലാണ് പരീക്ഷണം നടത്തുക. മൂന്നാം ഘട്ടത്തില്‍ വലിയൊരു വിഭാഗം വ്യക്തികളില്‍ പരീക്ഷണം നടത്തും. മൂന്നാം ഘട്ടം കഴിയുന്നതോടെ പരീക്ഷണത്തിന് വിധേയരായവരില്‍ വൈറസിനോട് എത്രത്തോളം പ്രതിരോധം ആര്‍ജ്ജിക്കാന്‍ സാധിക്കുന്നുണ്ടെന്ന് പഠിക്കുമെന്നും എയിംസ് അധികൃതര്‍ വ്യക്തമാക്കി.
ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും വാക്‌സിന്‍ പരീക്ഷണത്തില്‍ മുന്‍ഗണന നല്‍കുക. എപ്പോഴാണ് വാക്‌സിന്‍ തയ്യാറാകുക എന്ന കാര്യത്തില്‍ മുന്‍കൂട്ടി പറയുക അസാധ്യമാണെന്നും വൈറസിനെക്കുറിച്ച് ഓരോ ദിവസവും കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയാണെന്നും ഡയറക്ടര്‍ വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.