Covaxin approved | 6 മുതല്‍ 12 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഭാരത് ബയോടെകിന്റെ കോവാക്സിന്‍ നല്‍കാന്‍ അനുമതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് ആറു മുതല്‍ 12 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിനായി ഭാരത് ബയോടെകിന്റെ കോവാക്സിന്‍ നല്‍കാന്‍ അനുമതി നല്‍കി ഡ്രഗ്സ് കണ്‍ട്രോള്‍.
രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് വാക്സിന്‍ നിയന്ത്രണങ്ങളോടെ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

Covaxin approved | 6 മുതല്‍ 12 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഭാരത് ബയോടെകിന്റെ കോവാക്സിന്‍ നല്‍കാന്‍ അനുമതി

എന്നാല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ 15 ദിവസത്തിനുള്ളില്‍ നല്‍കാന്‍ കംപനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ രണ്ട് മാസത്തേക്ക് 15 ദിവസം കൂടുമ്പോഴുള്ള സമ്പൂര്‍ണ റിപോര്‍ട് ഉള്‍പെടെ സമര്‍പിക്കണം. രണ്ട് മാസത്തിന് ശേഷം ഒരു മാസം കൂടുമ്പോഴുള്ള റിേേപാര്‍ടാണ് സമര്‍പിക്കേണ്ടത്.

നിലവില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളില്‍ 15നും 18നും ഇടയില്‍ വരുന്നവര്‍ക്ക് നല്‍കുന്ന കോവിഡ് വാക്സിന്‍ കോവാക്സിനാണ്. നേരത്തെ തദ്ദേശീയമായി വികസിപ്പിച്ച മറ്റൊരു വാക്സിനായ ബയോളജികല്‍ ഇയുടെ കോര്‍ബേവാക്സ് അഞ്ച് മുതല്‍ 12 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതായുള്ള റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. കോര്‍ബേവാക്‌സ് അടിയന്തര ഉപയോഗത്തിനായി കുട്ടികള്‍ക്ക് നല്‍കാന്‍ അനുമതി നല്‍കാനാണ് ശുപാര്‍ശ.

Keywords: Covaxin approved for restricted emergency use in children aged 6-12 years, New Delhi, News, Health, Health and Fitness, COVID-19, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia