രാജ്യം പന്നിപ്പനി ഭീതിയില്‍; തിരിച്ചറിയുക ഈ രോഗലക്ഷണങ്ങളെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി:  (www.kvartha.com 14/02/2015) രാജ്യത്ത് പന്നിപ്പനി വ്യാപകമാവുന്ന സാഹചര്യത്തില്‍ അതിനെതിരെയുളള പ്രതിരോധപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ കര്‍ശനനിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

പന്നിപ്പനിയുടെ പ്രധാന ലക്ഷണമായി ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടി കാണിക്കുന്നത് കഠിനമായ ചുമയും ജലദോഷവും പനിയുമാണെ . എന്നാല്‍ ചെറിയ രീതിയിലുള്ള കഫക്കെട്ടിനെയും ജലദോഷത്തെപ്പോലും അവഗണിക്കരുതെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദ്ദേശം.  ഇത് മാത്രമല്ല പന്നിപ്പനിയുടെ ലക്ഷണങ്ങളെന്നും ആരോഗ്യമേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

രാജ്യം പന്നിപ്പനി ഭീതിയില്‍; തിരിച്ചറിയുക ഈ രോഗലക്ഷണങ്ങളെകാരണങ്ങള്‍ വ്യത്യസ്തമാകുന്നതിനനുസരിച്ച് ലക്ഷണങ്ങളിലും മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലൂസ് മോഷന്‍ വരെ ചില സമയങ്ങളില്‍ ഇതിന്റെ ലക്ഷണമായിത്തീര്‍ന്നേക്കാമെന്നാണ് ഡോക്ടര്‍ പറയുന്നു

ഉയര്‍ന്ന പനി, തൊണ്ടനോവ്, കഫക്കെട്ട്, മൂക്കൊലിപ്പ്, ശരീരവേദന, കാലു വേദന, തുമ്മല്‍, ലൂസ് മോഷന്‍ എന്നിവയാണ് സാധാരണയായ പന്നിപ്പനിയുടെ ലക്ഷണങ്ങളെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിനായി രണ്ട് മൂന്ന ദിവസങ്ങള്‍ വേണ്ടി വരുമെന്നും പഠനങ്ങള്‍ പറയുന്നു. ഉടന്‍ത്തന്നെ ചികിത്സ ലഭ്യമായില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്നത്ര ഭീകരമായ രോഗമാണ് പന്നിപ്പനിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു

ഈ വര്‍ഷം മാത്രം ഇന്ത്യയില്‍ 6,298 പന്നിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 485 ജീവനുകള്‍ പന്നിപ്പനി കാരണം പൊലിഞ്ഞുപോയിട്ടുണ്ടന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 
Also Read: 
തളങ്കരയില്‍ കാര്‍ 10 അടി താഴ്ചയുള്ള റെയില്‍വേ ട്രാക്കിലേക്ക് വീണു; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
Keywords:  New Delhi, Country, Health, Doctor, Cold, Body, Report, Case, Dead, National

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia