അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ഡോക്ടർമാർക്ക് ആശുപത്രിയിൽ സുഖവാസം; വിമർശനവുമായി കോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തി​രു​വ​ന​ന്ത​പു​രം: (www.kvartha.com 04.05.2017) അഴിമതി കേസിൽ വി​ജി​ല​ന്‍​സ്​ കോ​ട​തി ശി​ക്ഷി​ച്ച ആ​രോ​ഗ്യ​വ​കു​പ്പ്​ മു​ന്‍ ഡ​യ​റ​ക്​​ട​ര്‍​മാ​ര്‍ ജയിലില്‍ പോകാതെ ആശുപത്രിയില്‍ അഡ്മിറ്റ് ആയതില്‍ കോടതിക്ക് കടുത്ത അതൃപ്തി. ഡോക്ടര്‍മാരെ ജയിലില്‍ അയക്കാതെ
ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത നടപടിയില്‍ വി​ദ​ഗ്​​ധ​പ​രി​ശോ​ധ​ന ന​ട​ത്തി സ്വ​ത​ന്ത്ര​മാ​യ റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര മെ​ഡി​ക്ക​ല്‍ സെന്‍റ​റി​ലെ മെ​ഡി​ക്ക​ല്‍ സം​ഘത്തോട് കോടതി നി​ര്‍​ദേ​ശി​ച്ചു.

മഞ്ഞപ്പിത്തം പ്രതിരോധിക്കാനുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർമാരായ ഡോക്ടർ വി കെ രാജൻ, കെ ശൈലജ എന്നിവർക്ക് അഞ്ച് വർഷം തടവും 50 ലക്ഷം രൂപ പിഴയുമാണ് വിജിലൻസ് കോടതി വിധിച്ചത്. എന്നാൽ ഇരുവരും കോടതിയുടെ അനുമതി വാങ്ങാതെ ആശുപത്രിയിൽ ചികിത്സക്കായി പോകുകയായിരുന്നു.

ആദ്യം ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ചികില്‍സിച്ച ഡോ. ​പ്രി​യ​ങ്ക, മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ.​രാ​ജ​ശേ​ഖ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​തി​ക​ളെ സ​ഹാ​യി​ക്കു​ന്ന നി​ല​പാടെടു​ത്തോ എ​ന്ന് കോ​ട​തി സം​ശ​യം​ പ്ര​ക​ടി​പ്പി​ച്ചു. വൈദ്യ പരിശോധനയും ചികിത്സയും ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ ഒത്തുകളിച്ചെന്നു തെളിഞ്ഞാല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ഉ​ള്‍​പ്പെ​ടെ ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന മു​ന്ന​റി​യി​പ്പും കോ​ട​തി ന​ല്‍​കി.

അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ഡോക്ടർമാർക്ക് ആശുപത്രിയിൽ സുഖവാസം; വിമർശനവുമായി കോടതി

കോടതി ശിക്ഷിച്ച ഡോക്ടര്‍മാരെ മറ്റു ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ശ്രീ​ചി​ത്ര മെ​ഡി​ക്ക​ല്‍ സെന്‍റ​റി​ലെ  ഹൃ​ദ്രോ​ഗ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും മെ​ഡി​ക്ക​ല്‍ ഐ സി യു​വി​ലും പ്ര​വേ​ശി​പ്പി​ച്ച​താ​യി വ​ഞ്ചി​യൂ​ര്‍ എ​സ് ഐ അ​ശോ​ക്​​കു​മാ​ര്‍ കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. അതേസമയം പ്രതികൾ ഉന്നതരുടെ സ്വാധീനം വെച്ച് ജയിൽ ശിക്ഷ ഒഴിവാക്കാൻ ആശുപത്രിയിൽ പ്രവേശിച്ചതായി വിജിലൻസ് എസ് പി ആർ സുകേശൻ കോടതിയെ ധരിപ്പിച്ചു.

Summary: Corrupted doctors who punished by court did not go to jail and they stay in hospital, court slams. Health department former directors who are punished for their corruption in jaundice vaccine hepatitis did not go to jail but stay in hospital by means of fake disease.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia